Saturday, June 20, 2020

അദ്ധ്യായം :4

⚜മനസാ പുരാണം⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം :4
➖➖➖➖➖

മനസാ ദേവിയും വിവിധ പേരുകളൂം 

കഥ ഇതുവരെ
------------------------
ഒരു ദിവസം കദ്രുവും വിനതയും കൂടി ദേവേന്ദ്രന്റെ കുതിരയായ ഉച്ചൈശ്രവസ്സിനെ കാണാൻ ഇടയായി.
അതിന്റെ വാല്‍ കറുത്തതാണെന്ന്‌ കദ്രുവും വെളുത്തതാണെന്ന്‌ വിനതയും വാദിച്ചു.അങ്ങിനെ രണ്ടുപേരും കൂടി തർക്കം ആയി അടുത്തദിവസം രാവിലെ അത്‌ പരിശോധിക്കാമെന്നും പരാജയപ്പെടുന്ന ആള്‍ ജയിക്കുന്ന ആളുടെ ദാസിയായി തീരണമെന്നും അവര്‍ പന്തയം ഉറപ്പിച്ചു

എന്നാൽ കദ്രു തന്റെ പുത്രൻ മാരായ നാഗങ്ങളെ രഹസ്യമായി വിളിച്ചു ഉച്ചൈശ്രവസ്സിന്റെ വാലിൽ നാളെ കറുത്ത രോമങ്ങൾ പോലെ തൂങ്ങി കിടക്കണം എന്നും ഈ പന്തയത്തിൽ എന്നെ വിജയിപ്പിക്കണം എന്നും പറയുകയുണ്ടായി എന്നാൽ ചില നാഗങ്ങൾ ഇതിനു സമ്മതിച്ചില്ല ആ നാഗങ്ങളെ കദ്രു ശപിച്ചു അത് ഇപ്രകാരം ആയിരുന്നു സ്വന്തം മാതാവിനെ സഹായിക്കാത്ത നിങ്ങൾ ജനമേജയന്റെ സർപ്പ സത്ര യാഗത്തിൽ വെന്തു മരിക്കും എന്നതായിരുന്നു അങ്ങിനെ അനുകൂലിക്കാത്ത നാഗങ്ങൾ ശാപത്തിനിരയായി !
ഈ ശാപത്തോടുകൂടി നാഗങ്ങളുടെ വിഷം ഇരട്ടിച്ചു   ഇതിനൊരു പോംവഴി എന്നോണം കശ്യപൻ ബ്രഹ്മദേവന്റെ അടുത്തെത്തി സങ്കടം ഉണർത്തിച്ചു. ഇതിന്റെ ഫലമായി ബ്രഹ്മദേവൻ കശ്യപന് വിഷ സംഹാര വിദ്യ ഉപദേശിച്ചുകൊടുക്കുന്നു  ബ്രഹ്മ ദേവനും കശ്യപനും വിവിധ തരത്തിൽ ഉള്ള മന്ത്രങ്ങളും രചിച്ചു ഈ സമയം ബ്രഹ്മദേവന് തോന്നി ഈ മന്ത്രങ്ങൾക്കെല്ലാം ഒരു അധിദേവത ആവശ്യം ആണെന്ന് അങ്ങിനെ ബ്രഹ്മാവ് ഈ അഭിപ്രായം കശ്യപനെ അറിയിച്ചു തുടർന്ന് കശ്യപൻ മനസുകൊണ്ട് മനസാ ദേവിയെ സൃഷ്ടിച്ചു അങ്ങിനെ കശ്യപന്റെ പുത്രിയായി മനസാദേവി ജനിച്ചു.

ദേവിയുടെ ജനനത്തിനു ശേഷം കശ്യപൻ ദേവിയെ തന്റെ ആശ്രമത്തിലേക്കു കൊണ്ടുപോകുകയും ആശ്രമത്തിൽ എത്തിയ ദേവി തന്റെ പിതാവിന്റെ വാത്സല്യങ്ങൾ ഏറ്റു വാങ്ങി വളർന്നു കാലങ്ങൾ കടന്നു  ഗുരുകുല വിദ്യാഭ്യാസ സമയം ആയപ്പോൾ കശ്യപൻ ഇപ്രകാരം പറഞ്ഞു ദേവാധി ദേവനായ മഹാദേവനെ നീ ഗുരുവായി സ്വീകരിക്കുക അതിനുള്ള സമയം ആഗതമായിരിക്കുന്നു, അങ്ങനെ മഹാദേവനെ ഗുരുവായി നേടുന്നതിന് തന്റെ പിതാവിന്റെ സമ്മദത്തോടെയും അനുഗ്രഹത്തോടെയും ദേവി മനസാ കൈലാസത്തിലേക്ക് യാത്രയായി.  തപസ്സിൽ സംപ്രീതൻ ആയ മഹാദേവൻ ദേവിക്ക് മുന്നിൽ പ്രത്യക്ഷനായി.  ദേവിയുടെ ഗുരുവായി മഹാദേവൻ മാറുകയും ദേവിക്ക് സാമവേദം ,ശ്രീ കൃഷ്ണ കവചം ,ശ്രീ കൃഷ്ണ അഷ്ടാഷ്ട്ടറി മന്ദ്രം,ദിവ്യ ജ്ഞാനം എന്നിങ്ങനെ ഒരുപാടു കാര്യങ്ങൾ പറഞ്ഞു പഠിപ്പിച്ചുകൊടുത്തു അങ്ങിനെ മഹാദേവനിൽ  നിന്നും ദിവ്യമായ മന്ത്രത്തെ ഉൾക്കൊണ്ട ദേവി ഗുരുവിനെ വന്ദിച്ചു അനുഗ്രഹം വാങ്ങിയ ശേഷം അവിടെ നിന്നും യാത്രയായി  പിന്നീട് മനസാ ദേവി പോയത് പുഷ്കരത്തിലേക്കു ആണ് അവിടെ എത്തിയ ദേവി മഹാദേവൻ ഉപദേശിച്ചു തന്ന ശ്രീ കൃഷ്ണ കവചം സൂക്തം എന്നിവ ജപിച്ചു ശ്രീ കൃഷ്ണ ഭഗവാനെ തപസുചെയ്തു  !! .ഈ ലോകത്തിൽ ഉള്ള സർവ്വ ചരാചരങ്ങളുടേയു പ്രാത്ഥനക്ക്‌ ദേവി സാക്ഷിയാകും എന്നും അവരുടെ പാർത്ഥനക്കു വേണ്ട വരം നല്കാൻ ദേവിക്കും കഴിയും എന്നും കൃഷ്ണൻ അനുഗ്രഹിച്ചു.

തുടർന്ന് വായിക്കുക...
➖➖➖➖➖

മഹാദേവനിൽ നിന്നും ശ്രീകൃഷ്ണനിൽ നിന്നും തപസു ചെയ്തു വരങ്ങൾ വാങ്ങിയ ദേവി മന്ത്രങ്ങളുടെ ആദിദേവത ആയി അറിയപ്പെട്ടു. കൂടാതെ മനസാ ദേവി ആരാധനക്കായി മൂല മന്ത്രവും ദേവിക്ക് 12 തരം പേരുകളും ഉള്ളതായി പുരാണങ്ങൾ സാക്ഷ്യപ്പെടുത്തുന്നു അവ ഓരോന്നായി വിവരിക്കാം

ഓം ഹ്രീം ശ്രീം മനസാദേവൈസ്വാഹ:  എന്നതാണ് മൂല മന്ത്ര൦

ജരല്‍ക്കാരു
🔱🅥🅑🅣🔱
മനസാദേവി മൂന്നുയുഗക്കാലം ശ്രീ കൃഷ്ണനെ തപസ്സ് ചെയ്യുക നിമിത്തം ദേവിയുടെ ശരീരവും വസ്ത്രവും വളരെ ജീര്‍ണ്ണിച്ചു പോയി ,അത് നിമിത്തം ഭഗവാന്‍ ദേവിക്ക് ജരല്‍ക്കാരു എന്ന പേര് നല്‍കി.

ജഗല്‍ഗൌരി
🔱🅥🅑🅣🔱
സുന്ദരിയും വെളുത്ത നിറത്തോട് കൂടിയവളുമാകയാലും ലോകത്തിലെങ്ങും പൂജിക്കപ്പെടുന്നതായതു കൊണ്ടും ജഗല്‍ ഗൌരി എന്ന പേര് ലഭിച്ചു.

മനസാ
🔱🅥🅑🅣🔱
കശ്യപൻ മനസുകൊണ്ട് സ്രെഷ്ടിച്ചതിനാലും അദ്ദേഹത്തിന്റെ മനസാ പുത്രി ആയതിനാലും ഈ പേര് ലഭിച്ചു

സിദ്ധയോഗിനി
🔱🅥🅑🅣🔱
ദേവി ചെയ്ത തപസ്സിന്റെ ഫലമായി വേണ്ട യോഗസിദ്ധികളെല്ലാം ഉണ്ടായതുകൊണ്ട് ഈ പേര് ലഭിച്ചു

വൈഷ്ണവി
🔱🅥🅑🅣🔱
വിഷ്ണുഭഗവാനില്‍ സ്ഥിരമായി ഭക്തിയുള്ളവളായതുകൊണ്ട് വൈഷ്ണവിയെന്ന് വിളിച്ചുപോന്നു

നാഗഭഗിനി
🔱🅥🅑🅣🔱
നാഗരാജാവായ വാസുകിയുടെ സഹോദരിയായതുകൊണ്ട് നാഗഭഗിനിയെന്നു അറിയപ്പെട്ടു.

ശൈവി
🔱🅥🅑🅣🔱
മഹാദേവന്റെ ശിഷ്യ ആയതുകൊണ്ട് ശൈവി എന്ന പേര് ലഭിച്ചു.

നഗേശ്വരി
🔱🅥🅑🅣🔱
പരീക്ഷിത്ത് രാജാവിന്റെ പുത്രനായ ജനമേജയന്‍ ചെയ്ത സര്‍പ്പയാഗത്തില്‍ നിന്നും നാഗങ്ങളെ രക്ഷിച്ചതുകൊണ്ട് ഈ പേര് ലഭിച്ചു.

ജരല്‍ക്കാരുപ്രിയ
🔱🅥🅑🅣🔱
ജരല്‍ക്കാരു എന്ന് തന്നെ പേരായ മഹര്‍ഷിയുടെ ഭാര്യ ആയതുകൊണ്ട് ജരല്‍ക്കാരു പ്രിയ എന്ന് അറിയപ്പെട്ടു.

ആസ്തികമാതാ
🔱🅥🅑🅣🔱
ആസ്തിക മഹര്‍ഷിയുടെ മാതാവായതുകൊണ്ട് ഈ പേര് ദേവിക്ക് ലഭിച്ചു

വിഷഹാരി
🔱🅥🅑🅣🔱
വിഷത്തെ നശിപ്പിക്കുന്ന ഈശ്വരിയായതുകൊണ്ട് വിഷഹാരിയെന്ന പേര് ലഭിച്ചു

മഹാജ്ഞാനവതി
🔱🅥🅑🅣🔱
മഹാജ്ഞാനസിദ്ധിയും യോഗസിദ്ധിയും മരിച്ചവരെ ജീവിപ്പിക്കാനുള്ള സിദ്ധിയും ഉള്ളതുകൊണ്ട് മഹാജ്ഞാനവതിയെന്നും അറിയപ്പെട്ടു.

നാളെ മുതൽ തപസു അനുഷ്ടിച്ചു വരം നേടിയശേഷം ആശ്രമത്തിൽ തിരിച്ചെത്തിയ മനസാ ദേവിയു൦ ശേഷം ഉണ്ടായ വിവാഹ കഥകളും വായിക്കാം

ഗ്രന്ഥ കർത്താവ് :ഷിനിൽ ഷാജി വാര്യത്ത്

തുടരും.....
➖➖➖➖➖
ഈ പുരാണ കഥ ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
➖➖➖➖➖➖➖➖➖➖
എഡിറ്റ് ചെയ്യാതെ ഷെയർ ചെയ്യുക
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരുവേ നമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരു ഉപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔 
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔

No comments:

Post a Comment