Friday, December 18, 2020

അദ്ധ്യായം : 01

ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 01 
▬▬▬▬▬▬▬▬

ആമുഖ൦ 
🙏🪔🙏
നമസ്തേ സജ്ജങ്ങളെ ശ്രീ പനയനാർക്കാവിലമ്മ എന്ന ലഘു ലേഖനത്തിനു ശേഷം ഞങ്ങൾ അവതരിപ്പിക്കുന്ന, മറ്റൊരു ക്ഷേത്ര വിശേഷം ആണ് ശ്രീ ചക്കുളത്തുകാവിലമ്മ, എന്റെ മുത്തശ്ശി( വാര്യത്ത് വീട്ടിൽ ) എനിക്ക് പറഞ്ഞു തന്ന ശ്രീ ചക്കുളത്തു കാവ് വിശേഷങ്ങൾ ആണ് കഥയുടെ രൂപത്തിൽ നിങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്. ധനുമാസം ഒന്ന് മുതൽ ചക്കുളത്തു 12 നോൽബു വ്രതം നടക്കുകയാണ് ഈ അവസരത്തിൽ തന്നെ ധനുമാസത്തിലെ ആദ്യ വെള്ളിയാഴ്ച  ആയ ഇന്ന് തന്നെ ഈ കഥ നിങ്ങൾക്ക് മുന്നിൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ചാരുതാർഥ്യം ഉണ്ട്

വളരെ ലളിതമായതും എല്ലാവര്ക്കും മനസിലാക്കാനും ഉൾകൊള്ളാനും, പറ്റുന്ന രീതിയിൽ ലേഖനം എത്തിക്കാൻ ഞങ്ങൾ ശ്രെമിച്ചിട്ടുണ്ട്. ഒരുപക്ഷെ എഴുതുന്ന രീതിയിലും പറയുന്ന കഥയിലും എന്തെകിലും തെറ്റ് കുറ്റങ്ങൾ ഉണ്ടകിൽ ആദിപരാശക്തിയായ 'അമ്മ വനദുർഗ്ഗ ശ്രീ ചക്കുളത്തു കാവിലമ്മ പൊറുത്തു മാപ്പാക്കട്ടെ എന്ന് പാർഥിച്ചുകൊണ്ടു൦ ഈ കഥ മനോഹരമായി എനിക്ക് പറഞ്ഞു തന്ന എന്റെ മുത്തശ്ശിക്ക് കടപ്പാടും അറിയിച്ചുകൊണ്ട് ലേഖനത്തിലേക്ക് സ്വാഗതം....



 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱

🔱ചെമ്പകശ്ശേരി രാജാവിന്റെ കാലം മുതൽ പേരും പ്രശക്തിയും ആർജിച്ച ജില്ല ആണ് ആലപ്പുഴ, ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ആദിപരാശക്തിയായ വന ദുര്ഗ്ഗ വാഴുന്ന ഒരു കാവ് ആണ് ചക്കുളത്തുകാവ്

🔱ആദിമ കാലത്തു കാവ് ആയും, പിന്നീട് ക്ഷേത്രം ആയും, ഇപ്പോൾ അത് മഹാ ക്ഷേത്രം ആയും അറിയപ്പെടുന്നു.ചക്കുളത്തു കാവിലമ്മ വനദുര്ഗ്ഗാ സങ്കല്പം ആണ്, അതിനാൽ തന്നെ ക്ഷേത്രത്തിനു മേൽക്കൂര ഇല്ല

🔱പമ്പയും മണിമലയാറും ചക്കുളത്തമ്മയുടെ പാദാരവിന്ദങ്ങളെ തഴുകി ഒഴുകി പുണ്യ നദിയായി ഒഴുകുന്നു എന്നാണ് സങ്കല്പം, ശിവലിംഗ മാതൃകയിൽ ആണ് അമ്മയുടെ പ്രതിഷ്ഠ, ഇന്ന് കാണുന്ന എട്ടു കൈ കളോടു കൂടിയ സ്വരൂപം പിൻകാലം തീർത്തതാണ്

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

അന്നൊരു ഞായാറാഴ്ച ആയിരുന്നു വാര്യത്ത് അമ്മ (വാര്യത്ത് വീട്ടിൽ മുത്തശ്ശി ) പതിവുപോലെ അതിരാവിലെ എഴുനേറ്റു പതിവ് കർമ്മങ്ങളും പ്രാത്ഥനയും എല്ലാം കഴിഞ്ഞു പൂമുഖത്ത് വളരെ സന്തോഷവതിയായി ഇരിക്കുക ആണ്, ഇന്ന് സ്‌കൂൾ ഒന്നും ഇല്ലാത്തതിനാൽ ഞാനും കൂട്ടുകാരും പതിയെ മുത്തശ്ശിയുടെ സമീപം എത്തി മുത്തശ്ശിക്ക് ചുറ്റിനും ഇരുന്നു, മുത്തശ്ശിക്ക് കാര്യം പിടികിട്ടി, ഉടനെ മുത്തശ്ശി പറഞ്ഞു ഇന്ന് കഥകൾ ഒന്നും പറയാൻ സമയം ഇല്ല എല്ലാവരും മുറ്റത്തുപോയി കളിക്കൂ എന്ന് എന്നാൽ മുത്തശ്ശിയുടെ സൂത്രം മനസിലാക്കിയ ഞങ്ങൾ മുത്തശ്ശിയോട് ചേർന്നിരുന്നു വെറ്റില എല്ലാം ഇടിച്ചു ചതച്ചു കൊടുത്തു, അങ്ങനെ മുറുക്കാൻ കിട്ടിയ മുത്തശ്ശി സന്തോഷത്തോടെ ഒരു കഥപറയാൻ ആരംഭിച്ചു അതെ ആധി പരാശക്തിയായ ശ്രീ ചക്കുളത്തു കാവിലമ്മയെ കുറിച്ച് !! 

ചെമ്പകശ്ശേരി രാജാവിന്റെ കാലം മുതൽ പേരും 🔱പ്രശക്തിയും ആർജിച്ച ജില്ല ആണ് ആലപ്പുഴ, ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റുപുറത്ത് സ്ഥിതി ചെയ്യുന്ന ആദിപരാശക്തിയായ വന ദുര്ഗ്ഗ വാഴുന്ന ഒരു കാവ് ആണ് ചക്കുളത്തുകാവ്, ഇന്ന് അത് ചക്കുളത്തു കാവ് ഭഗവതി ക്ഷേത്രം🔱 എന്നറിയപ്പെടുന്നു. ആദിമ കാലത്തു കാവ് 🔱ആയും പിന്നീട് ക്ഷേത്രം ആയും ഇപ്പോൾ അത് മഹാ ക്ഷേത്രം ആയും അറിയപ്പെടുന്നു. ശരിക്കു പറഞ്ഞാൽ നീരേറ്റുപുറം എന്ന ഈ ഗ്രാമ പ്രദേശം🔱 പത്തനംതിട്ട ജില്ലയുടെയും ആലപ്പുഴ ജില്ലയുടെയും🔱 അതിർത്തിയിൽ ആണ് സ്ഥിതിചെയ്യുന്നത് 

തികച്ചും ഗ്രാമ പ്രദേശം ആയ നീരേറ്റുപുറം🔱 പേരുപോലെ വളരെ മനോഹരം ആണ് എങ്ങും പച്ചപ്പുകൾ വയലോരങ്ങൾ അതിനു മാറ്റു കൂട്ടാൻ പുണ്യ നദിയായ പമ്പയും മണിമലയാറും ഈ ക്ഷേത്രത്തിന്റെ ഇരു വശങ്ങളിലും ശാന്തമായി ഒഴുകുന്നു, എന്നത് അവിടെ എത്തുന്ന ഓരോ ഭക്തന്റെയും മനസിന്🔱 കുളിര്മയേകും, ശരിക്ക് പമ്പയും മണിമലയാറും🔱 ചക്കുളത്തമ്മയുടെ പാദാരവിന്ദങ്ങളെ തഴുകി ഒഴുകി പുണ്യ നദിയായി ഒഴുകുന്നു എന്നാണ് സങ്കല്പം. ക്ഷേത്രത്തിൽ നിന്നും നോക്കിയാൽ കണ്ണെത്താദൂരത്തേക്കു വ്യാപിച്ചു 🔱കിടക്കുന്ന പാട ശേഖരം കാണാൻ കഴിയും, ഈ പാടശേഖരത്തിന്റെ കരയിലാണ് കാവ് സ്ഥിതിചെയ്യുന്നത്. 

ചക്കുളത്തു കാവിലമ്മ വനദുര്ഗ്ഗാ സങ്കല്പം ആണ്, അതിനാൽ തന്നെ 🔱ക്ഷേത്രത്തിനു മേൽക്കൂര ഇല്ല!!  ശരിക്കു ശിവലിംഗ മാതൃകയിൽ ആണ് അമ്മയുടെ പ്രതിഷ്ഠ (അതിനു പിന്നിലും ഒരു കഥ ഉണ്ട് അത് വരും ദിവസങ്ങളിൽ ഉൾപ്പെടുത്താം)  🔱ഇന്ന് കാണുന്ന എട്ടു കൈ കളോടു കൂടിയ സ്വരൂപം പിൻകാലം തീർത്തതാണ്. ചക്കുളത്തമ്മ വിളിപ്പുറത്തമ്മ ആണ് എന്നാണ് 🔱ഭക്തർ സാക്ഷ്യപ്പെടുത്തുന്നത് അതിനു അനുഭവം നൽകുന്ന പ്രത്യക്ഷ കഥകളും അനുഭവങ്ങളും അവർക്കു പറയാനുണ്ട് .. എങ്ങനെയാണു ചക്കുളത്തമ്മ ഇവിടെ 🔱എത്തിയത് ? നീരേറ്റമ്മ, വിളിപ്പുറത്തമ്മ എന്നീ പേരുകൾ ഈ വനദുർഗ്ഗ ദേവിക്ക്  എങ്ങനെ ലഭിച്ചു ? വരും ദിവസങ്ങളിൽ മറക്കാതെ വായിക്കുക ആദിപരാശക്തി എല്ലാവരെയും അനുഗ്രഹിക്കും ....
❁═════════════❁
ഈ ലേഖനം ഗ്രന്ഥ കർത്താവിന്റെ സമ്മതം കൂടാതെ എഡിറ്റ് ചെയ്യുകയോ,പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ മെസ്സേജ്  പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും............✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔 

No comments:

Post a Comment