Monday, December 21, 2020

01 ഇണ എന്ന വാക്കിന് അർത്ഥം

⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

ഇണ എന്ന വാക്കിന് ഒന്നിച്ച, യോജിച്ച എന്നൊക്കെ അർത്ഥം  പറയാം. ഇണക്കമുള്ളവർക്കേ ഒരുമിച്ച് ,യോജിച്ച് പോകാൻ സാധിക്കൂ .ഒരേ മനസ്സോടെ പ്രവർത്തിക്കാൻ സാധിക്കൂ .അത് ഉള്ളിൽ നിന്ന് വരേണ്ടതാണ്‌. അത് നഷ്ടപ്പെട്ടാൽ ആ വാക്കിന് പ്രസക്തിയില്ലാതാകും. ഇണ പിണത്തിന് സമാനമാകും. സാധാരണയായി ദമ്പതികളെയാണ് ഇണയെന്ന് സൂചിപ്പിക്കുന്നത്. കല്യാണ നിശ്ചയത്തിന് മുൻപ് പൊരുത്തം നോക്കുന്ന പതിവുണ്ടല്ലൊ. അതിൽ മന: പൊരുത്തം പ്രധാനമാണ്. മറ്റെല്ലാ പൊരുത്തവുമില്ലെങ്കിലും മന: പൊരുത്തമുണ്ടെങ്കിൽ മതി എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം പരസ്പരമുള്ള സഹകരണവും, സ്നേഹവും, ആശ്രയത്വവുമൊക്കെയുണ്ടാകുമ്പോഴെ ദാമ്പത്യം പൂർണ്ണതയിലെത്തുകയുള്ളൂവിജയിക്കുകയുള്ളൂ എന്നതാണ്. പതി പത്നിയുടേയും തിരിച്ചും മനസ്സറിഞ്ഞ് തെറ്റുകുറ്റങ്ങൾ മറന്ന് സഹകരിക്കുമ്പോഴും സ്നേഹിക്കുമ്പോഴുമാണ് ജീവിതം സംതൃപ്തികരമാകുന്നത്. ആനന്ദകരമാകുന്നത്. ഭാരതത്തിലെ മാത്രം പ്രത്യേകതയാണ് കെട്ടുറപ്പുള്ള കുടുംബ ജീവിതം. അത് ഇന്ന് തകർന്നു കൊണ്ടിരിക്കുന്നതായി കാണാൻ സാധിക്കും. കാരണം മൂല്യബോധമില്ലായ്മ തന്നെ. നമ്മുടെ തനതു സംസ്കാരത്തെ ത്യജിച്ച് വിദേശ സംസ്കാരത്തെ ഉൾക്കൊള്ളാനുള്ള പ്രവണത തന്നെ. അവിടെ കുടുംബ ബന്ധങ്ങൾ ശക്തമല്ല. ഒരോ ദിവസവും ഡ്രസ്സ്‌ മാറുന്ന പോലെയാണ് ബന്ധങ്ങളും. ഇവിടെയും ആ അവസ്ഥ വരാതിരിക്കട്ടെ. വിവാഹ മോചനങ്ങൾ അനുദിനം വർദ്ധിച്ചു വരുന്നു. നമുക്ക് നമ്മുടെ തനതു സംസ്കാരം ഉൾക്കൊള്ളാൻ ശ്രമിക്കാം. ശിവ കുടുംബവും, അർദ്ധനാരീശ്വര സങ്കൽപ്പവുമെല്ലാം ഉൾക്കൊള്ളാം. ലോകത്തിന് മുന്നിൽ ഉത്തമ ജീവിതം നയിച്ച്  മാതൃകയാകാം.
ശുഭദിനം നേരുന്നു..

പ്രഭാത വന്ദനത്തിൽ വായിച്ചത് അമൃത വചനം 
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment