⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐
ഭഗവാൻ കൃഷ്ണൻ എല്ലാ സംസ്കാരത്തിൽ പെട്ടവരെയും ഉദ്ധരിക്കാൻ വേണ്ടി വന്ന ആളാണ്. ഓരോരുത്തർക്കും വേണ്ട മാർഗമാണ് അവിടുന്ന് നൽകിയിരിക്കുന്നത്. ഏതെങ്കിലും ഒരു വിഭാഗത്തിനും വേണ്ടി മാത്രം വന്ന ആളല്ല. കൊലപാതകികൾക്കും, വേശ്യക്കും, കൊള്ളക്കാർക്കും എന്നു വേണ്ട സർവർക്കും ആത്മതലത്തിലേക്ക് ഉയരാൻ വേണ്ട മാർഗം അവിടന്ന് കാട്ടി തന്നിട്ടുണ്ട്. സ്വന്തം ധർമ്മം അനുഷ്ഠിക്കാനുള്ള പ്രേരണയാണ് ഭഗവാനിൽ നിന്നും ലഭിക്കുന്നത്. എന്നാൽ ഇത് തെറ്റ് ചെയ്യുവാനൊ തെറ്റ് ആവർത്തിക്കാനോ ഉള്ള ആഹ്വാനമല്ല. തന്റെ ശരിയായ ധർമ്മം ഏതെന്നറിഞ്ഞ് അതിൽ ഉറച്ച് നിന്ന് ജീവിതത്തിൽ മുന്നേറി ലക്ഷ്യത്തിൽ എത്താനാണ് അവിടുന്ന് പറയുന്നത് . തെറ്റ് ചെയ്ത് പോയിട്ടുണ്ടെങ്കിൽ അതിനെ ഓർത്ത് വിലപിച്ച് നഷ്ടമാക്കുക എന്നത് അവിടത്തെ മാർഗമല്ല. തെറ്റു തിരുത്തി മുന്നേറുകയാണ് വേ ണ്ടത്. പാശ്ചാത്താപത്തിൽ നിന്ന് ഊറി വരുന്ന കണ്ണീരിന് കഴുകി കളയാനാവാത്ത പാപങ്ങളില്ല. എന്നാൽ ശരിയേതെന്ന് അറിഞ്ഞു കഴിഞ്ഞാൽ, തെറ്റാവർത്തിക്കുവാൻ പാടില്ല. ശരിയായ മാർഗത്തിൽ കൂടി സഞ്ചരിക്കുവാൻ വേണ്ട ശക്തി മനസ്സിനു പകരണം.. അതിനുള്ള മാർഗമാണ് അവിടുന്ന് ഉപദേശിക്കുന്നത്.
പ്രഭാത വന്ദനത്തിൽ വായിച്ചത് അമൃത വചനം
No comments:
Post a Comment