⚜ശ്രീ പനയനാർകാവിലമ്മ⚜
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
അദ്ധ്യായം:- 07
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
🔱🔱🔥🔱🔥🔱🔱
🔱കന്യക അതീവ സന്തോഷത്തോടെ "അമ്മേ ദേവീ എന്നെ സ്വീകരിച്ചാലും" എന്ന് ജപിച്ചുകൊണ്ട് ആ ബലിക്കല്ലിൽ തല ചേർത്ത് കിടന്നു. !!!
🔱ഈ സമയം അന്തരീക്ഷം ഒന്ന് മൂടപ്പെട്ടു ചെറിയൊരു ഇടി മിന്നലും അശരീരിയും ഉണ്ടായി, അവിടെ നിന്നവരെല്ലാം ഭയപ്പെട്ടു ആ അശരീരി ശ്രവിച്ചു.
🔱ഈ പെണ്‍കുട്ടിയെ തനിക്കുവേണ്ടി ബലി കഴിക്കേണ്ടതില്ലെന്നും, മേലിൽ ഇവിടെ ആൾക്കുരുതി നടത്തരുത് എന്നും, ക്ഷേത്രത്തിന്റെ കിഴക്കേനട മേലിൽ തുറക്കരുതെന്നും അരുളപ്പാടുണ്ടായി
ഇനി തുടർന്ന് വായിക്കാം....
════════════ ⊱
അന്ന് ഒരു വെള്ളിയാഴ്ചയാണ് മുത്തശ്ശി അതി രാവിലെ എഴുനേറ്റു കുഴമ്പു തേച്ചുള്ള കുളി നിർബന്ധം ആണ് അങ്ങിനെ പ്രഭാത കർമങ്ങളും പ്രാർത്ഥനയും ഒക്കെ കഴിഞ്ഞു മുത്തശ്ശി പൂമുഖത്തു വിശ്രമിക്കുന്നു ..ഇതു തന്നെ നല്ല സമയം എന്ന് മനസിലാക്കിയ ഞങ്ങൾ ശ്രീ പനയനാർകാവിലമ്മയുടെ ബാക്കി കഥ കൂടി പറയാൻ ആവശ്യപ്പെട്ടു ...കഥകൾ എന്നും പറയാൻ ഇഷ്ടപെടുന്ന മുത്തശ്ശി വെറ്റില എടുത്തു മുറുക്കികൊണ്ട് ആ കഥ തുടർന്നു ... ചെവി കാതോർത്തു ഞങ്ങളും ...
അഹിന്ദുക്കൾക്കു ഈ ക്ഷേത്രത്തിൽ പ്രവേശനമുണ്ട്. മാത്രമല്ല അമ്മക്ക് അത് വലിയ ഇഷ്ടവും ആണെന്നാണ് പറയപ്പെടുന്നത് ഇവിടുത്തെ പ്രധാനപ്പെട്ട വഴിപാടുകൾ വലിയഗുരുതിയും കുത്തിയോട്ടവും ആണ്. അത്താഴ പൂജ കഴിഞ്ഞശേഷമാണ് ഗുരുതി സാധാരണ നടത്തുക. സ്ത്രീകൾ, ഗുരുതി, പൂജയിൽ സംബന്ധിക്കാനോ, ഗുരുതി തൊഴാനോ പാടില്ല എന്ന് പറയുന്നു. സന്താന സൌഭാഗ്യത്തിനും, കുഞ്ഞുങ്ങളുടെ ഐശ്വര്യത്തിനും ചുവന്ന പട്ട് കിഴക്കേനടയിൽ സമർപ്പിക്കാറുണ്ട്. അതുപോലെ അപമൃത്യു സംഭവിച്ചവരുടെ ആത്മാവിനെ മണികളിൽ ആവാഹിച്ച് കിഴക്കേനടയിൽ കെട്ടിത്തൂക്കുന്ന ഒരാചാരം പണ്ടുമുതലേ ഇവിടെയുണ്ട്. കുഞ്ഞുങ്ങൾക്ക് പേടികിട്ടാതിരിക്കാൻ കറുത്ത ചരട് ജപിച്ചു കെട്ടിക്കൊടുക്കും. ഈറൻമുടിയോടെയോ, മുടിയഴിച്ചിട്ടോ ഇവിടെ ദർശനം പാടില്ല എന്നത് വളരെ പ്രാധാന്യം അർഹിക്കുന്നു
ക്ഷേത്രത്തിന് പടിഞ്ഞാറുള്ള കാവിനടുത്ത് ക്ഷേത്രപാലകന്റെ ഒരമ്പലമുണ്ട്. അമ്മയുടെ പരിവാരവും,കാവലാളും ആണ് ഈ ക്ഷേത്ര പാലകൻ എന്ന് മനസിലാക്കണം, ക്ഷേത്രപാലകന് നേദ്യം കള്ളാണ് അതും പരിശുദ്ധമായ തെങ്ങിൻ കള്ള്. അത് സംഭരിക്കേണ്ട ചുമതല ഒരു കുടുംബക്കാർക്കാണ്. അവർക്ക് അതിനുള്ള പ്രതിഫലവും നിശ്ചയിച്ചിട്ടുണ്ട്. ഈ കള്ള് ചെത്തിയെടുക്കാനുള്ള തെങ്ങ് ക്ഷേത്ര ദേവസ്വത്തിന്റെ പുരയിടത്തിൽനിന്നാണ് നല്കിയിട്ടുള്ളത്. പണ്ടുമുതൽ നിലനിന്നുവരുന്ന ഒരാചാരമാണിത്. ആ വീട്ടുകാർ ഒരുകുപ്പി കള്ള് വെളുപ്പിനു തന്നെ നടക്കു കൊണ്ടുവന്നുവെച്ച് അവരുടെ കർത്തവ്യം നിറവേറ്റുന്നുമുണ്ട്. ഈ രീതിയിൽ ഒരു ഉഗ്രസ്വരൂപിണി കുടികൊള്ളുന്ന ഇടമാണ് ശ്രീ പനയനാർകാവ്. എന്ത് വിഷമം ആണെകിലും ആ തിരുനടയിൽ എത്തി പാർഥിച്ചാൽ ഉള്ള ഫലം അത് ഒന്ന് അനുഭവിച്ചറിയണം ...അമ്മെ മഹാമായേ .....
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
തുടരും .....✍️
➖➖➖➖➖➖➖➖➖➖
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട് ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
V B T
█║▌█║▌█║▌
അസ്‌ട്രോ ലൈവ്
🎀✿═══❁★☬ॐ☬★❁═══✿🎀
✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇ 🪔🪔🪔🪔🪔🪔🪔🪔
┇ ┇ ┇ ✰🪔
┇ ┇ ✰🪔 𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖
┇ ✰🪔 𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉
✰🪔
No comments:
Post a Comment