Tuesday, January 12, 2021

പ്രകാശധാര 25

 🎀🎀〰〰〰🔅〰〰〰🎀🎀
 🌳🕊 V.B.T- പ്രകാശധാര🦚    
🎀🎀〰〰〰🔅〰〰〰🎀🎀

       🌞
   🕊   🕊 ✨✨✨✨   
      🕊 🕊✨✨✨✨
            🕊✨✨✨✨



 ലോകം മുഴുവൻ സുഖം പകരാനായ് സ്നേഹ ദീപമേ മിഴി തുറക്കൂ..🪔

🪔🌹🌹🅥🌹🌹🅑🌹🌹🅣🌹🌹🪔
═══════════════
കാണാത്തത്‌ കാണാനും, കേൾക്കാത്തത്‌ കേൾക്കാനും ഉള്ള ആകാംക്ഷ എന്നും മനുഷ്യന്‌ ഉണ്ട്‌. അക്കരപ്പച്ച തേടൽ എന്ന് ഒരു നാട്ടുപ്രയോഗം ഉണ്ട്‌ ഇതിന്‌.

മുഴുവൻ അറിഞ്ഞ കാര്യങ്ങളോട്‌ ഉള്ളവയെക്കാൾ താൽപര്യം പാതി അറിഞ്ഞതിനോട്‌ ഉണ്ടാകും. എല്ലാ അറിവുകളും സമ്പാദിച്ച്‌ എല്ലാ രഹസ്യങ്ങളും അറിഞ്ഞു കഴിഞ്ഞാൽ പിന്നെ ജീവിതത്തിന്റെ ആകസ്മികതയെ ഒരിക്കലും ആസ്വദിക്കാൻ ആകില്ല. എല്ലാ രഹസ്യങ്ങളും അറിഞ്ഞ ശേഷം വീക്ഷിക്കുന്ന ജാലവിദ്യക്കും ക്ലൈമാക്സ്‌ അറിഞ്ഞ ശേഷം കാണുന്ന സിനിമക്കും എന്ത്‌ രസമാണുണ്ടാവുക?

മുഴുവൻ അറിഞ്ഞവർ ഒരിക്കലും പരിപൂർണ്ണർ ആവണമെന്നില്ല. അറിഞ്ഞവയെ അനുകൂലമായി ഉപയോഗിക്കാനും അറിയാത്തവയെ അവ അർഹിക്കുന്ന ബഹുമാനത്തോടെ സ്വതന്ത്രമായി നിലനിർത്താനും അനുവദിക്കുന്നവർ ആണ്‌ മഹാമനസ്കർ.

മതിലിന്‌ അപ്പുറത്തെ കാര്യങ്ങൾ അറിയാനുള്ള ആകാംക്ഷയും ആവേശവും സ്വന്തം സമ്പർക്ക മേഖലകളെ പരിചയപ്പെടുന്നതിൽ ഉണ്ടായിരുന്നെങ്കിൽ സംതൃപ്തരായ ആളുകളും പ്രവർത്തന സജ്ജമായ പരിസരങ്ങളും രൂപപ്പെട്ടേനെ. കാണാൻ പറ്റാത്ത കാഴ്ച്ചകളെ കണ്ടെത്തുന്നില്ല എന്നതല്ല, എന്നും കാണുന്ന കാഴ്ച്ചകളെ തിരിച്ചറിയുന്നില്ല എന്നതാണ്‌ അക്കരപ്പച്ചകളുടെ പ്രാധാന്യം.

ആയിരുന്ന സ്ഥലത്തേക്കാൾ മികച്ചതാണ്‌ അപ്പുറത്തെ സ്ഥലം എന്ന തോന്നൽ പലപ്പോഴും പ്രലോഭനം ആണ്‌; കാണുന്നവയെ തിരസ്കരിക്കാനും കാണാത്തവയെ അഭിലഷിക്കാനുമുള്ള പ്രലോഭനം ആകർഷണീയതയല്ല, ആവശ്യകതയാണ്‌ കാഴ്ച്ചയുടെ കാതൽ 
═══════════════
ഇന്നത്തെ പ്രിയ കൂട്ടുകാരുടെ എല്ലാ കർത്തവ്യങ്ങളും വളരെ മനോഹരമായി നിറവേറ്റാൻ സാധിക്കട്ടെ എന്നും അതിനുള്ള അനുഗ്രഹം സർവേശ്വരൻ തരും  എന്ന ശുഭ പ്രാർഥനയോടെ സ്നേഹ നിധിയായ താങ്കൾക്കും കുടുംബത്തിനും...പ്രകാശ ധാരയിലൂടെ പ്രകാശ പൂരിതമായ നല്ലൊരു ദിവസം ആശംസിക്കുന്നു... 
═══════════════
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
🍃💔💗💝🌹🍀❤❤❤❤❤❤💓💓💓💓💗💗💗💗💗💖💞💘💗💐
    💕🍃🌹🍃💕
💕.•°``°•.¸.•°``°•.💕
💕( ശുഭദിനം ) 💕
💕`•.¸   💗   ¸.•` 💕   
     💕° •.¸¸.•° 💕 
           💕💕 
             💕     💕🍃🌹🍃💕
                    💕.•°``°•.¸.•°``°•.💕
                    💕  നേരുന്നു   ) 💕
                     💕`•.¸   💗   ¸.•` 💕
                          💕° •.¸¸.•° 💕
                                💕💕
                                  💕
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹
 🕊ഷിനിൽ ഷാജി വാര്യത്ത്‌🕊
🌹🌹🅥🌹🌹🅑🌹🌹🅣🌹🌹

No comments:

Post a Comment