Wednesday, January 13, 2021

വന്ദനം 23

⚘🕊V.B.T-പ്രഭാത വന്ദനം⚘🕊
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱

പ്രിയ വായനക്കാർക്ക് നല്ലൊരു ദിവസം പ്രഭാത വന്ദനത്തിലൂടെ ആശംസിക്കുന്നു
💐💐💐 

നല്ല ചിന്തകളോടെയുള്ള പ്രാര്‍ഥന നല്ല തരംഗത്തെയും ചീത്ത ചിന്തകളോടെയുള്ള പ്രാര്‍ത്ഥന ചീത്ത തരംഗത്തെയും സൃഷ്ടിക്കും

മക്കളെ, പ്രാര്‍ഥനയിലൂടെ, ഈശ്വരനോടുള്ള പ്രേമവും ഭക്തിയും മനുഷ്യനെ നേര്‍വഴിക്ക് നടത്തുന്നു. സമൂഹത്തിലെ താളലയം നിലനിര്‍ത്തുന്ന പ്രായോഗികതയാണിത്. നല്ല ചിന്തകളോടെയുള്ള പ്രാര്‍ഥന നല്ല തരംഗത്തെയും ചീത്ത ചിന്തകളോടെയുള്ള പ്രാര്‍ത്ഥന ചീത്ത തരംഗത്തെയും സൃഷ്ടിക്കും. പ്രാര്‍ഥിക്കുന്ന വ്യക്തിക്കു ചുറ്റും അതിനനുസരിച്ചുള്ള തരംഗം പ്രസരിക്കും. ശത്രുവിനെ ദ്രോഹിക്കുന്നതിനുവേണ്ടി പ്രാര്‍ഥിക്കുമ്പേള്‍ ഒരുവനില്‍ ക്രോധ തരംഗങ്ങള്‍ നിറയും. അവനില്‍ നിന്ന് ലോകത്തിന് ലഭ്യമാക്കുന്നത് ക്രോധഭാവമായിരിക്കും. പ്രാര്‍ഥനയ്ക്ക് പിന്നിലെ മനസ്സിന്റെ ഭാവമനുസരിച്ചുള്ള തരംഗങ്ങളാണ് പ്രാര്‍ഥിക്കുന്ന വ്യക്തിയില്‍ നിന്ന് ലോകത്തിന് ലഭിക്കുന്നത്.

പ്രഭാത വന്ദനത്തിൽ വായിച്ചത് :-അമൃത വചനം  

No comments:

Post a Comment