Tuesday, January 19, 2021

അദ്ധ്യായം:- 28

ശ്രീ ചക്കുളത്തുകാവിലമ്മ⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

അദ്ധ്യായം:- 28

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

🔱ചണ്ഡമുണ്ഡന്മാർ വർണ്ണിച്ച ദേവിയെ തേടി മന്ത്രിയായ സുഗ്രീവൻ ദേവിക്കരികിൽ എത്തി, തുടർന്ന് അസുര രാജാവായ സുംബൻ ദേവിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചു

🔱ദേവി അരുളി...എന്നെ വിവാഹം ചെയ്യുന്ന ശക്തിശാലിയായ പുരുഷൻ ഞാനുമായി യുദ്ധത്തിൽ ഏർപ്പെടേണ്ടത് ആണ്,യുദ്ധത്തിൽ എന്നെ പരാജയപെടുത്തിയാൽ മാത്രമേ ഞാൻ നിങ്ങളുടെ അസുര രാജാവിനെ വിവാഹം കഴിക്കുകയുള്ളൂ

🔱എല്ലാം കേട്ട സുംഭനിശുംഭന്മാർ ദേവിയെ പിടിച്ചു കൊണ്ടുവരുവാൻ ആയി ധൂമ്രലോചനേ നിയോഗിച്ചു. ധൂമ്രലോചനൻ അസുര സൈന്യവുമായി കാട്ടിലേക്ക് പുറപ്പെട്ടു

ഇനി തുടർന്ന് വായിക്കാം....
════════════ ⊱

ചക്കുളത്തയുടെ മൂല ചരിത്രവുമായി അദ്ധ്യായം ഇരുപത്തി എട്ടിലേക്ക് സ്വാഗതം പരാശക്തി അനുഗ്രഹിക്കട്ടെ... 

ദേവിയെ വിവാഹം കഴിക്കാനുള്ള അഭ്യർത്ഥനയുമായി സുഗ്രീവൻ കാളിക്കരികിൽ എത്തിയിട്ട് പിന്നീട് എന്താണ് സംഭവിച്ചത് മുത്തശ്ശി ?..കേൾക്കാൻ കൊതിയായി....

മക്കളെ... അങ്ങിനെ ചണ്ഡമുണ്ഡന്മാർ 🔱വർണ്ണിച്ച ദേവിയെ തേടി മന്ത്രിയായ സുഗ്രീവൻ കാനനത്തിൽ എത്തി. സുന്ദരിയെ തിരയുകയാണ്... അല്പം കൂടി മുന്നോട്ടു നടന്നപ്പോൾ 🔱ദൂരെ നിന്ന് ആ കാഴ്ചകണ്ട സുഗ്രീവൻ അത്ഭുതപ്പെട്ടു!!! 🔱കാനനത്തിൽ ഊഞ്ഞാലിൽ ആടുന്ന ദേവി, അതീവ സുന്ദരി മാത്രമല്ല ഈ കാനനത്തിന് ശോഭയേകുന്നു. പിന്നീട് ഒട്ടും മടിച്ചില്ല... ദേവിക്കരികിൽ 🔱എത്തിയ സുഗ്രീവൻ, അസുര സാമ്പ്രാജ്യത്തിന്റെ അധിപനായ 🔱സുംബൻ ദേവിയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു എന്നറിയിച്ചു..!!! 

ദേവി ഊഞ്ഞാലിൽ നിന്നും എഴുനേറ്റു... 
ശുംഭൻ വിവാഹം കഴിക്കുകയോ അതും എന്നെ ?? ദേവി ചിരിച്ചു ഹ...)) ഹാ....)) 
സുഗ്രീവൻ :- അതേ ദേവി, അദ്ദേഹം 🔱അസുര ലോകത്തിൽ പ്രധാനിയാണ്.. മാത്രവുമല്ല ബ്രഹ്മ ദേവനിൽ നിന്നും വരവും മേടിച്ചതാണ്, അതിനാൽ സുംഭനെ തോൽപിക്കാൻ ഈ ലോകത്തിൽ ആർക്കും സാധ്യമല്ല!! മാത്രമല്ല അതീവ ശക്തി ശാലിയും ആണ് ദേവിക്ക് അദ്ദേഹത്തിന്റെ 🔱പത്നിയായി സുഗമായി വാഴാം.

ദേവി :-  ദേവി വീണ്ടും ചിരിച്ചു ഹ...)) ഹാ....)) അതീവ ശക്തി ശാലിയോ ? 
സുഗ്രീവൻ :- അതേ ദേവി,

ദേവി :- അങ്ങിനെ എങ്കിൽ അതൊന്ന് തെളിയിക്കണം ? 
ദേവി വീണ്ടും പറഞ്ഞു:- എന്നെ വിവാഹം 🔱ചെയ്യുന്ന ശക്തിശാലിയായ  പുരുഷൻ ഞാനുമായി യുദ്ധത്തിൽ ഏർപ്പെടേണ്ടത് ആണ്, കേവലം ഒരു സ്ത്രീ ആയ എന്നെ അദ്ദേഹം പരാജയപെടുത്തിയാൽ 🔱മാത്രമേ ഞാൻ നിങ്ങളുടെ അസുര രാജാവിനെ 🔱വിവാഹം കഴിക്കുക ഉള്ളു.... ചെല്ലൂ ചെന്ന് എന്റെ വ്യവസ്ഥ നിന്റെ അസുര രാജനെ അറിയിക്കൂ!!!  

ദേവിയുടെ വാക്കുകൾ കേട്ട സുഗ്രീവൻ വിവരങ്ങൾ സുംഭനിശുംഭന്മാരെ അറിയിക്കുന്നു... 

സുംഭൻ :- എന്ത് !! ഒരു സ്ത്രീക്ക് ഇത്രയും ധിക്കാരമോ ? 🔱നമ്മെ യുദ്ധത്തിന് വെല്ലുവിളിക്കാൻ ഇവൾ ആരാണ് ? കേവലം ഒരു സ്ത്രീ ശുംഭനിശുംഭന്മാർ അതി ഘോരമായി അട്ടഹസിച്ചു ഹ...)) ഹാ....))  അഹങ്കാരത്തിന്റെ അത്യുഗ്ര ഭാവത്തിൽ എത്തിയ അവർ ദേവിയെ പിടിച്ചു കൊണ്ടുവരുവാൻ ആയി ധൂമ്രലോചനേ നിയോഗിച്ചു. 🔱 ധൂമ്രലോചനൻ അസുര സൈന്യവുമായി കാട്ടിലേക്ക് പുറപ്പെട്ടു....( തുടരും............✍️ )
❁═════════════❁
ഈ ലേഖനത്തിനു ആസ്പദമായത്, എന്റെ മുത്തശ്ശി (വാര്യത്തമ്മ) പറഞ്ഞു തന്ന പുരാണ ആയ്തിഹ്യ കഥകൾ ആണ് അതിനാൽ തന്നെ എന്റെ അറിവോ,സമ്മതമോ കൂടാതെ ഈ ലേഖനം എഡിറ്റ് ചെയ്യുകയോ, പകർപ്പവകാശം ഇല്ലാതെ ബ്ലോഗിലോ, വെബ്സൈറ്റിലോ, ഫേസ്ബുക്കിലോ,മറ്റു വാട്സാപ്പ് ഗ്രൂപ്പുകളിലോ പുസ്തകത്തിലോ പ്രസിദ്ധീകരിക്കാനും പാടുള്ളതല്ല !!! എന്നാൽ ലേഖനം ഈ രീതിയിൽ മാത്രം പൂർണ്ണമായി ഷെയർ ചെയ്യാം സ്നേഹപൂർവ്വം ✍️ ഷിനിൽ ഷാജി വാര്യത്ത് 9048736080
❁═════════════❁
Forward and Share only
➖➖➖➖➖➖➖➖➖➖
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ  ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  ആസ്ട്രോ ലൈവ് വാട്സാപ്പ് ഗ്രൂപ്പുകൾ
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment