Monday, May 31, 2021

ഹരിനാമ൦ ഭാഗം :- 03

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 03    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ആനന്ദ ചിന്മയ ഹരേ ഗോപികാരമണ 
ഞാനെന്നഭാവമതു തോന്നായ്കവേണമിഹ 
തോന്നുന്നതാകിലഖിലം ഞാനിതെന്നവഴി 
തോന്നേണമേ വരദ നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
പരമാനന്ദസ്വരൂപനായും സച്ചിദാത്മകനായും ജനങ്ങളുടെ സംസാരതാപത്തെ കളയുന്നവനായും ഗോപികാരമണ എന്നുപറഞ്ഞതു കൊണ്ട് ഗോപസ്ത്രീകളെ എല്ലായ്പ്പോഴും രമിപ്പിക്കുന്നവനുമായിരിക്കുന്ന നാരായണ ! ഞാനെന്നും എന്റേതെന്നും എനിക്കു തോന്നാതെ ഇരിക്കണം , അങ്ങനെ ഒരുസമയം തോന്നുന്നതായാൽ ആ തോന്നൽ ഇക്കാണായ ലോകങ്ങളൊക്കെയും ഈശ്വര സ്വരൂപമെന്നും അതു ഞാനെന്നും തോന്നണം , എന്നാൽ ദേവസ്ത്രീകളാണ് ഗോപസ്ത്രീകളെന്നു ഭാഗവതത്തിൽ കൽപിച്ചിരിക്കുന്നു . അതിൽത്തന്നെ ആ ഗോപികൾ മഹാഭാഗ്യവതികളെന്നും  അവർക്കു സായുജ്യമെന്നും കല്പിച്ചിരിക്കുന്നതുകൊണ്ട് ദേവസ്ത്രീകൾക്കു സായുജ്യം വരാനിടയില്ല . അതിനാൽ വളരെക്കാലം മഹാതപസ്സു ചെയ്ത ദണ്ഡ കാരണ്യവാസികളായ മഹർഷിമാരാണെന്നും കല്പിച്ചത് എത്രയും ഉചിതമായിരിക്കുന്നു ; അങ്ങനെയുള്ള ഗോപിമാർ എല്ലായ്പ്പോഴും ഇരിപ്പ് നടപ്പ് കിടപ്പ് മുതലായതിനും കൃഷ്ണനാണെന്നു ഭാവിക്കയും ആ ഭാവനയാൽ സകല പ്രപഞ്ചവും ഈശ്വരമയമായി തോന്നണേ ! നാരായണ ! അതിനായി ഞാൻ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment