Monday, May 31, 2021

ഹരിനാമ൦ ഭാഗം :- 04

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 04    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
അർക്കാനലാദി വെളിവൊക്കെ ഗ്രഹിക്കുമൊരു 
കണ്ണിന്നു കണ്ണു മനമാകുന്ന കണ്ണതിനു 
കണ്ണായിരുന്നപൊരുൾ താനെന്നുറയ്ക്കുമള- 
വാനന്ദമെന്തു ഹരിനാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
ആദിത്യൻ അഗ്നി ചന്ദ്രൻ നക്ഷത്രങ്ങൾ മുതലായ തേജസ്സേറുന്നവകളുടെ ശോഭയെ ഗ്രഹിക്കുന്നത് മനസ്സാകുന്ന കണ്ണാകുന്നു . എന്നാൽ പഞ്ചേന്ദ്രിയങ്ങളാൽ ഗ്രഹിക്കുന്ന വസ്തുക്കളുടെ പ്രകൃതമറിയണമെങ്കിൽ ആ പഞ്ചേന്ദ്രിയങ്ങളോടു മനസ്സുകൂടി യോജിക്കണം . മനസ്സു മറ്റൊരേടത്തായിരുന്നാൽ മുമ്പിൽ കാണുന്നതും കേൾക്കുന്നതും ഇന്നതെന്നറിവാൻ പാടില്ല . " മനോ ഹി , ഹേതുഃ സർവേഷാമിന്ദ്രിയാണാം പ്രവർത്തനേ ' എന്ന പ്രമാണം കൊണ്ടു സകല അറിവിനും കാരണം മനസ്സാകുന്നു . അതു കൊണ്ടു മനക്കണ്ണാകുന്ന കണ്ണിൽവെച്ച് മുഖ്യത ആ മനക്കണ്ണിനെ നശിപ്പിക്കുന്നതായ പൊരുൾജ്യോതിസ്സ്വരൂപമായ ബ്രഹ്മമാകുന്നു . അങ്ങനെയുള്ള പരബ്രഹ്മം താനാണെന്നുള്ളതും ഇപ്പോഴത്ത ആനന്ദം ഇന്നവണ്ണമെന്നും ഇത്രമാത്രമെന്നും പറവാൻ വളരെ പ്രയാസം തന്നെ . അത് അനുഭവസിദ്ധികൊണ്ട് ഉണ്ടാകുന്നതാണ് . അങ്ങനെ സച്ചിദാനന്ദാത്മകമായി അഖണ്ഡമായിരിക്കുന്ന ബ്രഹ്മം താനെന്നുറപ്പാൻ വേണ്ടി നാരായണ ! നിന്നെ ഞാൻ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment