Monday, May 31, 2021

ഹരിനാമ൦ ഭാഗം :- 05

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 05     
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ഹരിനാമകീർത്തനമിതുരചെയ്വതിന്നു ഗുരു
വരുളാലെ ദേവകളുമരുൾ ചെയ്ക ഭൂസുരരും
നരനായ് ജനിച്ചുഭുവി മരണം ഭവിപ്പളവു
മുരചെയ്വതിന്നരുൾക നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
ഹരിനാമകീർത്തനമെന്ന ഗ്രന്ഥത്തെ ഉച്ചരിക്കുന്നതിനു പരമാനന്ദസ്വരുപനായ സച്ചിദാനന്ദഗുരുവിന്റെ കാരുണ്യത്താൽ ദേവേന്ദ്രൻ മുതലായ മുപ്പത്തിമുക്കോടി ദേവകളും സനകാദി നാല്പത്തെട്ടുകോടി മഹർഷിമാരും ജാബാലി മുതലായ ബ്രാഹ്മണോത്തമന്മാരും എന്നെ വഴിപോലെ അനുഗ്രഹിക്കണം എന്നാൽ മനുഷ്യൻ ഭൂമിയിൽ പിറന്നു മരിക്കുന്നതുവരെ ഭഗവന്നാമസങ്കീർത്തനം ചെയ്യേണ്ടത് എത്രയും ആവശ്യമാകയാൽ അങ്ങനെ എനിക്ക് എപ്പോഴും ഭഗവന്നാമസങ്കീർത്തനം ചെയ്യാനിടവരുത്തണേ നാരായണ ! അതിനായി ഞാൻ നമസ്കരിക്കുന്നു . എന്നാൽ ഇന്നപ്പോൾ മരണം ഭവിക്കുമെന്നു ആർക്കും നിശ്ചയമില്ല . “ നഹിപ്രമാണം ജന്തുനാമുത്തരക്ഷണജീവനേ ' എന്നാണ് പ്രമാണം . അതിനാൽ എപ്പോഴും ഭഗന്നാമസങ്കീർത്തനം ചെയ്യണമെന്നർത്ഥം 

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
 ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.
▬▬▬▬▬▬▬▬▬▬▬▬▬▬▬
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment