Monday, May 31, 2021

ഹരിനാമ൦ ഭാഗം :- 06

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 06      
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ശ്രീമൂലമായ പ്രകൃതീങ്കൽ തുടങ്ങി ജന 
നാന്ത്യത്തോളം പരമഹാമായതന്റെ ഗതി
ജന്മങ്ങളും പല കഴിഞ്ഞാലുമില്ലവധി
കർമ്മത്തിനും പരമനാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
മൂലപ്രകൃതി എന്നതു മഹാമായയാകുന്നു . ആ മായയിൽ നിന്നു മഹത്തത്ത്വമഹദഹങ്കാരാദികളുണ്ടാകുന്നു . പ്രകൃതിപുരുഷന്മാർ എന്നു പറയുന്നതു ബ്രഹ്മാവും മായയുമാകുന്നു . ആ പ്രകൃതിയെത്തന്നെ മൂലപ്രകൃതിയെന്നും ശക്തിയെന്നും വിദ്യയെന്നും അവിദ്യയെന്നും പലവിധം പറയുന്നു . ആ മായയുടെ ഗുണങ്ങളാകുന്നു സത്വരജസ്തമോ ഗുണങ്ങൾ . ആ ഗുണത്രയത്തോടുകൂടിയുണ്ടായ ജീവന് എത്രയോ ജന്മം കഴിഞ്ഞാലും മായാവൈഭവം തീരുന്നതല്ല . കർമ്മങ്ങളും ഒടുങ്ങുന്നതല്ല

ബ്രഹ്മാവ് , വിഷ്ണു, രുദ്രൻ, ആദിത്യൻ , ചന്ദ്രൻ മുതലായവരേയും കർമ്മം വിടുന്നതല്ല

ബ്രഹ്മാവു സൃഷ്ടികൊണ്ടും വിഷ്ണു ദശാവതാരം കൊണ്ടും ശിവൻ ഭിക്ഷയെടുത്തും ആദിത്യചന്ദ്രന്മാർ ദിവസവും  ആകാശഗമനം കൊണ്ടും ചുറ്റുന്നു. അതിനാൽ അങ്ങനെയുള്ള കർമ്മ ഗതി ഒടുങ്ങുവാൻ വേണ്ടി നാരായണ!  ഞാൻ നമസ്ക്കരിക്കുന്നു

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
 ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.
▬▬▬▬▬▬▬▬▬▬▬▬▬▬▬
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment