Monday, May 31, 2021

ഹരിനാമ൦ ഭാഗം :- 07

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 07    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ഗർഭസ്ഥനായ് ഭുവി ജനിച്ചും മരിച്ചുമുദ - 
കപ്പോളപോലെജനനാന്ത്യേന നിത്യഗതി 
ത്വൽഭക്തി വർദ്ധനമുദിക്കേണമെന്മനസി 
നിത്യം തൊഴായ് വരിക നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
കർമ്മഗതികൊണ്ടു ജന്തുക്കൾ ഭൂമിയിൽ ജനിക്കയും മരിക്കയും ചെയ്യുന്നു . അതിനു ഉപമ വെള്ളത്തിൽ കുമിളയുണ്ടാകുകയും ക്ഷണത്തിൽ നശിക്കുകയും ചെയ്യുന്നതാണ് . എന്നാൽ ജന്മം ഒടുങ്ങി ഗതി വരണമെങ്കിൽ ഈശ്വരഭക്തി വഴി പോലെ ഉണ്ടാകണം . ഭക്തി വർദ്ധിക്കുന്ന സമയം അതു മുക്തിക്കു മുഖ്യകാരണമായി ഭവിക്കും . ഭക്തികൊണ്ടല്ലാതെ മുക്തി ലഭിക്കുന്നതല്ലെന്നു ഭാഗവതത്തിലും കല്പിച്ചിരിക്കുന്നു . ഭക്തിയെന്നത് എപ്പോഴും ഈശ്വരചിന്തയാകുന്നു . ഭക്തിക്ക് ഒമ്പതു ലക്ഷണം കല്പിച്ചിരി ക്കുന്നു . അതിൽ.... 

1 ഭഗവല്ക്കഥ കേൾക്കുക 
2 ഭഗവല്ക്ഥകളെ ചൊല്ലുക 
3 വിഷ്ണുവിനെ മനസ്സുകൊണ്ടു സ്മരിക്കുക
4 ഭഗവൽ പാദാരവിന്ദങ്ങളെ സേവിക്കുക 
5 ഭഗവാനെ പൂജിക്കുക
6 നമസ്കരിക്കുക
7 ഭഗവാന് ദാസ്യവൃത്തി എടുക്കുക
8 ഭഗവാനോടു സഖ്യം ചെയ്യുക 
9 സകലവും ഭഗവാങ്കൽ അർപ്പിക്കുക

ഇങ്ങനെ ഒമ്പതു ലക്ഷണങ്ങളോടു കൂടിയതാകുന്നു . എന്നാൽ ഭക്തി പല പ്രകാരത്തിലും വരാം . കാമത്താൽ ഗോപസ്ത്രീകൾക്കും , ഭയം കൊണ്ട് കംസനും , ദ്വേഷം കൊണ്ടു ശിശുപാലൻ മുതൽ പേർക്കും സംബന്ധം കൊണ്ട് യാദവന്മാർക്കും സ്നേഹം കൊണ്ട് പാണ്ഡവന്മാർക്കും ഭക്തികൊണ്ട് നാരദാദികൾക്കും ഭക്തി വർദ്ധിച്ചു എന്നു ശ്രീ മഹാഭാഗവതത്തിൽ കല്പിച്ചിരിക്കുന്നു . അങ്ങനെയുള്ള ഭക്തി എന്റെ മനസ്സിലുദിപ്പാൻവേണ്ടി നാരായണ ! നിനെ നമസ്ക്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment