Friday, June 4, 2021

ഹരിനാമ൦ ഭാഗം :- 08

⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 08    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ണത്താരിൽ മാനനി മണാളൻ പുരാണപുരു- 
ഷൻ ഭക്തവത്സലനനന്താദിഹീനനതി
ചിത്തത്തിലച്യുത ! കളിപ്പന്തലിട്ടു വിള-
യാടീടുകെന്മനസി നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
നല്ലതായി ഭംഗിയേറുന്ന താമരപൂവിൽ നിന്നുണ്ടായ ലക്ഷ്മീഭഗവതിയുടെ ഭർത്താവായും അനാദികാലത്തുണ്ടായ മഹാപുരുഷനായും തന്നെ സേവിക്കുന്ന ഭക്തന്മാരിൽ വളരെ വാത്സല്യമുള്ളവനായും അന്തവുമാദിയുമില്ലാത്തവനായും ഇരിക്കുന്ന അച്യുത ! നാശരഹിതനായുള്ളവനേ ! എന്റെ മനസ്സാകുന്ന അരങ്ങത്ത് കളിപ്പാനുള്ള പന്തലിട്ട് അതിൽ വിളയാടണേ നാരായണ ! എന്നാൽ എപ്പോഴും എന്റെ മനസ്സിൽ കളിയാടിക്കൊണ്ടിരിക്കുന്നതിനായി ഞാൻ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment