⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥
ഭാഗം :- 09
▬▬▬▬▬▬
ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
പച്ചക്കിളിപ്പവിഴപാൽ വർണ്ണമൊത്തനിറ-
മിച്ഛിപ്പവർക്കു ഷഡാധാരം കടന്നുപരി
വിശ്വസ്ഥിതി പ്രളയസൃഷ്ടിക്കു സത്വരജ-
സ്തമോഭേദരൂപ ഹരിനാരായണായ നമഃ
വിവരണം
🎀🎀♾️♾️⭐♾️♾️🎀🎀
പച്ചക്കിളി എന്നതു തമോവർണ്ണം , പവിഴനിറം എന്നതു രജോവർണ്ണം ; പാൽവർണ്ണം എന്നതു വെളുത്ത സത്വവർണ്ണം - ഇങ്ങനെ മൂന്നു നിറമാകുന്നു ഭഗവാന് . അതിൽ കൃതയുഗത്തിൽ വെളുത്തനിറം - അത് വാമനനായി - ബ്രഹ്മചാരിയായി അവതരിച്ചതാണ് . ത്രേതായുഗത്തിൽ യജ്ഞശ്വരനായി സുവജൂഹു ഇത്യാദി ലക്ഷണത്തോടുകൂടിയും ചുവന്ന നിറത്തോടും അവതരിച്ചു . ദ്വാപരയുഗത്തിൽ ശംഖചക്ര ഗദാ പത്മങ്ങളോടും കറുത്തനിറമായും അവതരിച്ചു എന്നു ഭാഗവതത്തിൽ കല്പിച്ചിരിക്കുന്നു . അങ്ങനെയുള്ള നിറ ൺങ്ങളെ ആഗ്രഹിക്കുന്ന മനുഷ്യർ ഭഗവത്സ്വരൂപത്തെ ആഗ്രഹിക്കുന്നവർക്ക് ഷഡാധാരമെന്നത് മൂലാധാരം സ്വാധിഷ്ഠാനം , മണിപൂരകം അനാഹതം ആജ്ഞാ വിശുദ്ധി ഇങ്ങനെയുള്ള ആറാധാരത്തിനും മീതെ ദ്വാദശാന്തം എന്നതിന്റെ മൂർദ്ധാവിൽ സഹസ്രദളപത്മത്തിലീശ്വരൻ സ്ഥിതിചെയ്ത് ലോകത്തെ സൃഷ്ടിക്കയും രക്ഷിക്കയും സംഹരിക്കയും ചെയ്യുന്നു . സ്യഷ്ടിക്കു കാരണഭൂതൻ രജോഗുണം , രക്ഷണത്തിനു സത്വഗുണം , സംഹാരത്തിനു തമോഗുണം . ഇങ്ങനെ തന്റെ നിറുകയിൽ സ്ഥിതിചെയ്യുന്നവനായും ഇരിക്കുന്ന ഈശ്വരനെ അറിഞ്ഞാൽ പിന്നെ സംസാരദുഃഖം ഉണ്ടാകുന്നതല്ല . അങ്ങനെ അറിവാൻ ഇടയാക്കണമേ ത്രിഗുണസ്വരൂപനായ നാരായണ ! നിനക്കു നമസ്ക്കാരം
നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ
തുടരും........
✍ കൃഷ്ണശ്രീ
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന് വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ് ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ് ഭൂരിഭാഗവും.
𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎:
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
No comments:
Post a Comment