Friday, June 4, 2021

ഹരിനാമ൦ ഭാഗം :- 10

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 10    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
തന്ത്വത്തിനുള്ളിലുദയം ചെയ്തിരുന്ന പൊരു-
ളത്തീടുവാൻ ഗുരുപദാന്തേ ഭജിപ്പവനു 
മുക്തിക്കു തക്കൊരുപദേശം തരും ജനന- 
മറ്റീടുമന്നവനു നാരായണായ നമ :

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
പിന്നാലെ അയ്യഞ്ചുമഞ്ചും  എന്നുള്ള ശീലിൽ വിവരിക്കാൻ ഭാവിക്കുന്ന തൊണ്ണൂറ്റാറു തത്ത്വങ്ങളെ ഉള്ളിൽ ഉദയം ചെയ്തിരിക്കുന്ന പൊരുൾ ബ്രഹ്മ സ്വരുപമാകുന്നു . അങ്ങനെയുള്ള ബ്രഹ്മത്തെ പ്രാപിക്കണമെങ്കിൽ സൽഗുരുവിന്റെ പാദാരവിന്ദത്തെ സേവിക്കണം . അങ്ങനെ സേവിക്കുമ്പോൾ മുക്തിക്കു കാരണമായ ഉപദേശം എന്നതു തൊണ്ണൂറ്റാറു തത്ത്വങ്ങളുടെയുള്ളിലാണ് ഈശ്വരന്റെ സ്ഥിതിയെന്നും ഇക്കാണുന്നതൊക്കെയും ഇല്ലാത്തതെന്നും ബ്രഹ്മം സത്യമായുള്ളതെന്നുമുള്ള ജ്ഞാനമുണ്ടാകും , അങ്ങനെ ജ്ഞാനമുണ്ടാകുമ്പോൾ ജനനമരണമാകുന്ന സംസാരദുഃഖം നശിക്കും . അപ്പോൾ പിന്നീട് ജനനമുണ്ടാകുന്നതല്ല . അതിനാൽ പരമാ ചാര്യഗുരുവിന്റെ തൃപ്പാദങ്ങളെ സേവിപ്പാൻ തോന്നുന്നതിനു വേണ്ടി ഹരേ ! നാരായണ ! നിന്നെ ഞാൻ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment