Friday, June 4, 2021

ഹരിനാമ൦ ഭാഗം :- 11

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 11    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
യെൻപാപമൊക്കെയറിവാൻ ചിത്രഗുപ്തനുടെ 
സമ്പൂർണ്ണലിഖ്യതഗിരം കേട്ടു ധർമ്മപതി
എമ്പക്കലുള്ള ദുരിതം പാർത്തുകാണുമള- 
വംഭോരുഹാക്ഷ ! ഹരിനാരായണായ നമഃ 

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
എന്നാൽ ചെയ്യപ്പെട്ടിട്ടുള്ള ഓരോ പാപങ്ങളെ അറിവാൻ ചിത്രഗുപ്തനാൽ എഴുതപ്പെട്ട കണക്ക് യമധർമ്മരാജാവ് വായിച്ചുകേട്ട് ആ പാപങ്ങളുടെ പരിഹാരത്തിനായി അതാതു പ്രകാരമുള്ള ശിക്ഷ കല്പിക്കുന്നതിന് മുൻപേ അല്ലയോ ചെന്താമരക്കണ്ണാ ! നിന്റെ തിരുനാമകീർത്തനം ചൊല്ലുവാൻ ഇടവരുത്തണേ നാരായണ ! അതിനായി ഞാൻ നമസ്കരിക്കുന്നു . എന്നാൽ എത്രയോ പാപം ചെയ്തിരിക്കെ ഉച്ചരിച്ച് ഭഗവന്നാമം അത്രയും കളയിക്കുമോ എന്നു വിചാരിക്കേണ്ട. ഒരു ഭഗവന്നാമം എത്ര പാപങ്ങളെ കളയുമോ അത്രയും പാപം ചെയ്യാൻ ഒരു പുരുഷായുസ്സുവരേയും കഴിയുന്നതല്ലെന്ന് വിഷ്ണു രഹസ്യഗന്ഥത്തിൽ കല്പിച്ചിരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment