Sunday, June 6, 2021

ഹരിനാമ൦ ഭാഗം :- 12

⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 12    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
നക്ഷത്രപംക്തികളുമിന്ദുപ്രകാശവു- 
മൊളിക്കും ദിവാകരനുദിച്ചങ്ങുയർന്നളവിൽ
പക്ഷീഗണം ഗരുഡനെക്കണ്ടു കൈതൊഴുതു 
രക്ഷിക്കയെന്നടിമ നാരായണായ നമഃ

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀
നക്ഷത്രങ്ങളുടേയും ചന്ദ്രന്റേയും മറ്റും പ്രകാശങ്ങൾ ഒക്കെയും ആദിത്യൻ ഉദിച്ചുപൊങ്ങിവരുമ്പോൾ തീരെയില്ലാതെയായിത്തീരും . എത്രയും വേഗമോടെ പറക്കുന്ന പക്ഷിക്കൂട്ടങ്ങളും ഗരുഡനെക്കാണുമ്പോൾ കാലിൽ വീണുതൊഴും . അതിനാൽ ഭഗവന്നാമത്തെ ഉച്ചരിക്കുന്ന സമയം എന്തുതന്നെ ആയാലും ഉടനെ നശിക്കും . അതിനാൽ സകല പാപക്ഷയകരമായ നാമോച്ചാരണം ചെയ്വാൻ സംഗതിയാക്കണേ നാരായണ ! അതിനായി നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment