Monday, June 7, 2021

ഹരിനാമ൦ ഭാഗം :- 14

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 14    
▬▬▬▬▬▬      

ഹരിനാമ൦
അൻപേണമെന്മനസി ശ്രീനീലകണ്ഠഗുരു -
മംഭോരുഹാക്ഷമിതി വാഴ്ത്തുന്നു ഞാനുമിഹ 
അമ്പത്തൊരക്ഷരവുമോരോന്നിതെന്മാഴിയി- 
ലൻപോടുചേർക്ക ഹരിനാരായണായ നമഃ

വിവരണം 
യാതൊന്നും ഗുരുകാരുണ്യം കൊണ്ടല്ലാതെ തോന്നുന്നതല്ലായ്കയാൽ എഴുത്തച്ഛൻ ആദ്യം ഗുരുവന്ദനം ചെയ്യുന്നു.  ശ്രീ നീലകണ്ഠഗുരു എന്നതു സച്ചിതാനന്ദസദാശിവഗുരു എന്നാണ് . എഴുത്തച്ഛന്റെ അച്ഛനായ നീലകണ്ഠൻ നമ്പൂതിരിപ്പാടാണെന്നും അർത്ഥ ൺമാകും . അങ്ങനെയുള്ള നീലകണ്ഠഗുരു എന്റെ മനസ്സിൽ ഉദിച്ചു കൃപചെയ്യണം . അങ്ങനെയുള്ള നീലകണ്ഠഗുരുവിനെത്തന്നെ ചെന്താമരക്കണ്ണനായ സാക്ഷാൽ മഹാവിഷ്ണുവെന്നും ഞാൻ വാഴ്ത്തുന്നു . അങ്ങനെയുള്ള സച്ചിതാനന്ദഗുരുകൃപ വേണ്ടത് എന്തിനെന്നാൽ അൻപത്തൊന്നക്ഷരമുള്ളതിൽ ഓരോ അക്ഷരം  കൊണ്ട് ഓരോരോ ശീലിന്റെ ആദ്യമായി ചേർത്ത് ഹരിനാമകീർത്തനം എന്ന് കീർത്തനത്തെ ചെയ്യുന്നതിനുവേണ്ടി ആകുന്നു . അതിനാൽ അങ്ങനെയുള്ള കീർത്തനത്തെ ഉണ്ടാക്കുന്നതിനു സച്ചി ൺതാനന്ദപരമഗുരുവായ നാരായണ ! നിന്നെ ഞാൻ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment