Friday, June 11, 2021

ഹരിനാമ൦ ഭാഗം :- 15

 ⚜️ഹരിനാമകീർത്തനം⚜️
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

ഭാഗം :- 15    
▬▬▬▬▬▬      

ഹരിനാമ൦
🎀🎀♾️♾️⭐♾️♾️🎀🎀
 
ആദ്യക്ഷരത്തിലുളവായൊന്നിതൊക്കെയുമി-
താദ്യക്ഷരത്തിലിതടങ്ങുന്നതും കരുതി 
ആദ്യക്ഷരാലിവയിലോരോന്നെടുത്തു പരി- 
കീർത്തിപ്പതിന്നരുൾക നാരായണായ നമ :

വിവരണം 
🎀🎀♾️♾️⭐♾️♾️🎀🎀

ആദ്യക്ഷരമെന്നത് അകാരമാകുന്നു . ആ അക്ഷരത്തിൽ നിന്നാണ് സകല അക്ഷരങ്ങളും ഉണ്ടായത് . അത് എങ്ങനെയെന്നാൽ അ എന്ന അക്ഷരം കൂടാതെ ഒരക്ഷരവും ഉച്ചരിപ്പാൻ പാടില്ല . എന്നുതന്നെയല്ല ക മുതലായ അക്ഷരങ്ങളുടെ സ്വഭാവങ്ങൾ ക് ഖ് ഗ് ഇതോടുകൂടി അകാരം ചേർത്താൽ ക ഖ ഗ എന്നാകുന്നു . എന്നുതന്നെയല്ല യാതൊരക്ഷരവും ഉച്ചരിക്കണമെങ്കിൽ വായ് പിളർന്നല്ലാതെ പാടില്ല . വായ് പിളർന്നാൽ അ എന്നാണുച്ചാരണം വരുന്നത് . ആദ്യക്ഷരമെന്നതു ബ്രഹ്മസ്വരൂപമായ ഓങ്കാരമാകുന്നു . ബ്രഹ്മത്തിൽ നിന്നു പ്രപഞ്ചമുണ്ടായതുപോലെ ഓങ്കാരത്തിൽ നിന്നു സകല അക്ഷരങ്ങളുമുണ്ടാകുന്നു . സകല അക്ഷരങ്ങളും ആദ്യക്ഷരത്തിൽ തന്നെ ഒതുങ്ങുന്നു എന്നത് ആദ്യക്ഷരമായ അകാരത്തിലും ഓങ്കാരത്തിലും അടങ്ങുന്നു . പ്രപഞ്ചം എങ്ങനെ ബ്രഹ്മത്തിൽ തന്നെ അടങ്ങുന്നുവോ അതു പോലെ സകല അക്ഷരങ്ങളും ഓങ്കാരത്തിലടങ്ങുന്നു എന്നു കരുതി ആദ്യക്ഷരമായ ഓങ്കാരത്തിൽ നിന്നും ഓങ്കാരമായ പൊരുൾ എന്ന ശീൽ തുടങ്ങുന്നു . അങ്ങനെയുള്ള ആദ്യക്ഷരങ്ങളെ മുമ്പിൽച്ചേർത്ത് ഓരോ ശീലുകൾ ഉണ്ടാക്കുന്നതിന് അക്ഷരസ്വരൂപിയായ നാരായണ ! നിന്റെ കൃപ പരിപൂർണ്ണമായി ഉണ്ടാകുവാനായി നിന്നെ നമസ്കരിക്കുന്നു

നാരായണായ നമഃ നാരായണായ നമഃ
നാരായണായ നമഃ നാരായണായ നമഃ
നാരായണ, സകല സന്താപനാശക, ജ-
ഗന്നാഥ വിഷ്ണു ഹരി നാരായണായ നമഃ

തുടരും........

✍ കൃഷ്ണശ്രീ 
▬▬▬▬▬▬▬▬▬▬▬▬▬▬▬
ഇത് കുട്ടികൾക്ക് അക്ഷരമുറപ്പിക്കാൻ അക്ഷരമാലാക്രമത്തിൽ രചിക്കപ്പെട്ടതാണെന്നും അതല്ല എഴുത്തച്ഛന്റെ പുത്രിക്കോ അനന്തരവൾക്കോ സന്ധ്യാസമയങ്ങളിൽ ജപിക്കുന്നതിന്‌ വേണ്ടി രചിച്ചതാണെന്നും പല ഐതിഹ്യങ്ങൾ നിലവിലുണ്ട്. എങ്കിലും അദ്ദേഹത്തിന്റെ ആദ്യകാലകൃതിയാണ്‌ ഹരിനാമകീർത്തനം എന്നു കരുതുന്നവരാണ്‌ ഭൂരിഭാഗവും.

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment