Sunday, August 1, 2021

വിശ്വാമിത്രയാഗരക്ഷ -02

✨🌧✨🌧✨🌧✨🌧✨🌧✨
   സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨

നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം 
🙏🙏🙏

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:

✨🏹✨🏹✨🏹✨🏹✨🏹✨
                  അധ്യായം :2 
✨🏹✨🏹✨🏹✨🏹✨🏹✨

വിശ്വാമിത്രയാഗരക്ഷ

നാലു രാജകുമാരന്മാരും ദൃഢമായ 🏹സാഹോദര്യബന്ധത്തോടുകൂടി വളര്‍ന്നു വന്നു. ഉപനയനത്തിനു ശേഷം വേദപഠനവും ധനുര്‍വ്വേദാഭ്യാസവും കഴിഞ്ഞ് വിവേകികളും വിക്രമികളുമായി🏹 വളര്‍ന്നു വന്ന പുത്രന്മാരെ കണ്ട് രാജാവ് 🏹അതീവ സന്തുഷ്ടനായി കഴിയുമ്പോള്‍, ഒരു ദിവസം വിശ്വാമിത്ര മഹര്‍ഷി കൊട്ടാരത്തിൽ വന്നു. രാജാവ് അദ്ദേഹത്തെ യഥാവിധി 🏹സ്വീകരിച്ച് സത്കരിച്ച് ആഗമനോദ്ദേശം ആരാഞ്ഞു. തന്‍റെ യാഗത്തിന് വിഘ്നം ചെയ്യുന്ന രാക്ഷസന്മാരില്‍ നിന്ന് യാഗത്തെ രക്ഷിക്കുവാന്‍ രാമലക്ഷ്മണന്മാരെ അയച്ചു തരണമെന്ന 🏹മഹര്‍ഷിയുടെ ആവശ്യം കേട്ട രാജാവ് സ്തംഭിച്ചു പോയി. രാമനെ 🏹പിരിഞ്ഞിരിക്കുക എന്നത് രാജാവിന് ആലോചിക്കുക കൂടി വയ്യായിരുന്നു.🏹 വാര്‍ദ്ധക്യത്തില്‍ മോഹിച്ചുണ്ടായ പുത്രന്മാരോടുളള വാത്സല്യം🏹 അത്ര മഹത്തായിരുന്നു. എങ്കിലും രാമന്‍റെ തത്ത്വമറിയുന്ന 🏹വസിഷ്ഠന്‍റെ ഉപദേശമനുസരിച്ച് രാമലക്ഷ്മണന്മാരെ വിശ്വാമിത്രന്‍റെ കൂടെ 🏹അയയ്ക്കുവാന്‍ തന്നെ രാജാവ് തീര്‍ച്ചപ്പെടുത്തി.
വിശ്വാമിത്രന്‍റെ ശാപശക്തി കൊണ്ടുതന്നെ സ്വയം 🏹ശത്രുക്കളെ നശിപ്പിക്കുവാന്‍ കഴിവില്ലാഞ്ഞിട്ടല്ല, രാക്ഷസനിഗ്രഹത്തിന് 🏹രാമലക്ഷ്മണന്മാരെ അദ്ദേഹം കൂട്ടിക്കൊണ്ടു പോയത്. 🏹രാമന്‍ കൊട്ടാരത്തിലെ ലാളനയേറ്റു വളര്‍ന്ന് സരളഹൃദയനും മൃദുസ്വഭാവിയുമായിത്തീര്‍ന്നിരുന്നു. ഭാവിയില്‍ അവതാര കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിന്🏹 ജീവിതത്തില്‍ സ്വഭാവദാര്‍ഢ്യവും ധൈര്യവും ഉത്സാഹവും 🏹വേണമല്ലോ. മഹര്‍ഷി മാര്‍ഗ്ഗമദ്ധ്യേ പല കഥകളും പറഞ്ഞ് രാമന്‍റെ മൃദുല 🏹സ്വഭാവത്തില്‍ പല മാറ്റവും ഉണ്ടാക്കിത്തീര്‍ത്തു. വിശപ്പും ദാഹവും ഇല്ലാതാകുന്ന ബല, അതിബല എന്നീ രണ്ടു മന്ത്രങ്ങളും ഉപദേശിച്ചുകൊണ്ട് യാത്ര തുടര്‍ന്നു.🏹 അപ്പോഴാണ് താടകയുടെ വരവ്. ലോകോപദ്രവകാരിണിയായ 🏹താടകയെ വധിക്കുവാന്‍ മഹര്‍ഷി പറഞ്ഞപ്പോള്‍ അധര്‍മ്മഭീരുവായ രാമന്‍ സ്ത്രീവധം അധര്‍മ്മമല്ലേ എന്നാലോചിച്ച് ശങ്കിച്ചു നിന്നു. ക്ഷത്രിയന്മാരുടെ കര്‍ത്തവ്യമായ ധര്‍മ്മസംസ്ഥാപനത്തിനു വേണ്ടി ചില അധര്‍മ്മങ്ങള്‍ ചെയ്യേണ്ടി വരുന്നതില്‍ ഒരിക്കലും🏹 സംശയിക്കരുതെന്നു പറഞ്ഞ് മഹര്‍ഷി രാമന്‍റെ മനസ്സില്‍ 🏹ധൈര്യമുണ്ടാക്കിത്തീര്‍ത്തു. അങ്ങനെ താടകയെ 🏹കൊന്ന് ലോകോപദ്രവവും തീര്‍ത്ത് സിദ്ധാശ്രമത്തിലെത്തി യാഗരക്ഷ ചെയ്ത് മഹര്‍ഷിയുടെ അനുഗ്രഹത്തിന് പാത്രമായി. ധര്‍മ്മം🏹 സ്ഥാപിക്കാനുളള ശ്രമത്തില്‍ ചില അധമ പ്രവൃത്തികൾ ചെയ്യേണ്ടി വന്നാലും ലക്ഷ്യം മാര്‍ഗ്ഗത്തെ ന്യായീകരിക്കുന്നു. 🏹മഹാഭാരത യുദ്ധത്തിൽ ശ്രീകൃഷ്ണന്‍റെ കാര്യത്തിലും 🏹നാമത് കാണുന്നുണ്ടല്ലോ. ഒരു നിലയ്ക്കും അധര്‍മ്മത്തെ പൊറുപ്പിക്കുവാന്‍ പാടില്ല. മഹാഭാരതയുദ്ധം തുടങ്ങുന്നത് വരെ പാണ്ഡവര്‍ ഒരു അധര്‍മ്മവും പ്രവര്‍ത്തിച്ചിരുന്നില്ല. 🏹ധര്‍മ്മ സംസ്ഥാപനം ജീവിതാദര്‍ശമായി സ്വീകരിച്ചു. പാര്‍ത്ഥസാരഥി നേതൃത്വം ഏറ്റെടുത്തതിനു ശേഷം അവര്‍ക്കും ഭീഷ്മവധം, ദ്രോണവധം, 🏹കര്‍ണ്ണവധം, ദുര്യോധനവധം മുതലായ പല 🏹കാര്യങ്ങളിലും അധര്‍മ്മം പ്രവര്‍ത്തിക്കേണ്ടി വന്നു. ധര്‍മ്മ മൂര്‍ത്തിയായ കൃഷ്ണന് അത് ഒരു ദോഷമായി തോന്നിയില്ല. 

🏹തുടരും🏹 ⏸
▬▬▬▬▬▬ 

⚜ഏകശ്ലോകി രാമായണം⚜

പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമ‍ൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨

𝒫𝓇ℯ𝓈ℯ𝓃𝓉ℯ𝒹 ℬ𝓎: 
▬▬▬▬▬▬▬▬▬▬▬▬▬▬▬▬
🔥┈┅❀꧁Astro Live꧂❀┅┉🔥
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment