Sunday, August 1, 2021

സീതാസ്വയംവരം -03

 ✨🌧✨🌧✨🌧✨🌧✨🌧✨
   സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨

നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം 
🙏🙏🙏

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:

✨🏹✨🏹✨🏹✨🏹✨🏹✨
                  അധ്യായം : 3 
✨🏹✨🏹✨🏹✨🏹✨🏹✨

സീതാസ്വയംവരം

വിശ്വാമിത്രന്‍റെ യാഗരക്ഷയ്ക്കായി🏹രാമലക്ഷ്മണന്മാര്‍ സന്നദ്ധരായി നില്‍ക്കുമ്പോള്‍ 🏹സുബാഹു തുടങ്ങി പ്രമുഖന്മാരായ രാക്ഷസന്മാര്‍ പല ഉപദ്രവങ്ങളും ഉണ്ടാക്കിയെങ്കിലും അവരെയെല്ലാം നിഗ്രഹിച്ച് യാഗം ശുഭമായി 🏹അവസാനിപ്പിക്കുവാന്‍ അവര്‍ക്ക് വിഷമമുണ്ടായില്ല.🏹 രാമബാണത്തിന്‍റെ അസഹ്യമായ തേജസ്സിനെ സഹിക്കുവാന്‍ സാധിക്കാതെ🏹 മാരീചന്‍ മാത്രം വന്ന് രാമനെ ശരണം പ്രാപിച്ചു. 🏹തന്‍റെ അവതാര🏹 നാടകത്തില്‍ ഇനിയും ചില രംഗങ്ങള്‍ അവന്🏹 അഭിനയിക്കുവാനുളളതു കൊണ്ട് രാമന്‍ മാരീചന് അഭയം നല്‍കി. 🏹ഇനി രാക്ഷസവൃത്തികള്‍ തുടരരുതെന്ന് ഉപദേശിക്കുകയും 🏹ചെയ്തു.
യാഗം അവസാനിപ്പിച്ചതിനു ശേഷം വിശ്വാമിത്രന്‍🏹 രാമനോടു പറഞ്ഞു: 'രാമാ, നമുക്ക് 🏹മിഥിലാ രാജധാനിയില്‍🏹 പോയി ജനകമഹാരാജാവിനെ കണ്ട് 🏹അയോധ്യയിലേക്ക് മടങ്ങാം'. രാജകുമാരന്മാര്‍ അത് സമ്മതിച്ച് വിശ്വാമിത്രനോടു കൂടി മിഥിലയിലേക്ക് പുറപ്പെട്ടു. പുരുഷന്‍🏹 പ്രകൃതിയോടു ചേരുമ്പോള്‍ മാത്രമേ പ്രപഞ്ചത്തെ 🏹സംബന്ധിച്ചിടത്തോളം മുഴുവൻ ശക്തി പ്രാപിക്കുന്നുളളൂ. പരബ്രഹ്മ മൂര്‍ത്തിയായ ശ്രീരാമനെ ശക്തിസ്വരൂപിണിയായ സീതാദേവിയോടു യോജിപ്പിക്കുക 🏹എന്നതായിരുന്നു മഹര്‍ഷിയുടെ ഉദ്ദേശം. വഴിയിൽ, 🏹ദേവേന്ദ്രൻ്റെ വഞ്ചന മൂലം ശാപത്തിനു പാത്രമായ ഗൗതമപത്നിയായ അഹല്യയ്ക്കു ശാപമോക്ഷം നല്‍കി. ആയിരം വര്‍ഷം ചലനമില്ലാതെ വായുഭക്ഷണമായി🏹 അന്യര്‍ക്ക് അദൃശ്യയായി കിടക്കട്ടെ എന്നായിരുന്നു ശാപം. ശ്രീരാമന് ആതിഥ്യം നല്‍കാനിടവരുമ്പോള്‍ ശാപത്തില്‍ നിന്ന് മുക്തയായിത്തീരും എന്ന് ഗൗതമന്‍ 🏹ശാപമോക്ഷവും നല്‍കിയിരുന്നു.🏹 വിശ്വാമിത്രന്‍റെ നിര്‍ദ്ദേശപ്രകാരം രാജകുമാരന്മാര്‍ ഗൗതമാശ്രമത്തില്‍ പ്രവേശിച്ച് ശാപമോക്ഷം നല്‍കി അഹല്യയുടെ ആതിഥ്യവും സ്വീകരിച്ച് തപോദീപ്തയായ അവരെ വണങ്ങി യാത്ര തുടര്‍ന്നു.🏹
മഹര്‍ഷിയും അനുചരന്മാരും മിഥിലാപുരിയിലെത്തി. ജനകമഹാരാജാവ് അവരെ വേണ്ടവിധത്തില്‍ സ്വീകരിച്ചു. 🏹വിശ്വാമിത്രന്‍ അയോധ്യയിലെ ദശരഥപുത്രന്മാരായ🏹 രാജകുമാരന്മാരാണ് എന്നു പറഞ്ഞ് കുമാരന്മാരെ പരിചയപ്പെടുത്തി. അഹല്യാ ശാപമോക്ഷത്തിന്‍റെ കഥയും🏹 പറഞ്ഞു കേള്‍പ്പിച്ചു. ദേവസദൃശന്മാരായ 🏹കുമാരന്മാരെ കണ്ട് ജനകരാജാവ് വളരെ സന്തുഷ്ടനായി. വിശ്വാമിത്രന്‍ വീണ്ടും പറഞ്ഞു. 'സിദ്ധാശ്രമത്തിലെ🏹 യാഗരക്ഷയും ഗൗതമാശ്രമത്തിലെ അഹല്യാ ശാപമോക്ഷവും കഴിഞ്ഞ് ശൈവചാപം കാണുവാനായി അവര്‍ വന്നിരിക്കയാണ്. അത് കാണിച്ചു🏹 കൊടുത്താലും'. ജനകന്‍ കിങ്കരന്മാരെ അയച്ച് മഹത്തായ ആ ചാപം കൊണ്ടു വരുവിച്ചു. 🏹വിശ്വാമിത്രന്‍റെ നിര്‍ദ്ദേശ പ്രകാരം രാമന്‍ വില്ലെടുത്തു കുലച്ചപ്പോള്‍🏹 ഭയങ്കരമായ ഒരു ശബ്ദത്തോടു കൂടി ആ വില്ല് രണ്ടായി പൊട്ടി. മുന്‍ നിശ്ചയപ്രകാരം ജനകപുത്രിയായ സീത രാമന്‍റെ കഴുത്തിൽ 🏹വരണമാല്യം അണിയിക്കുകയും ചെയ്തു.
ശൈവചാപം🏹 കുലയ്ക്കുന്നവര്‍ക്കു മാത്രമേ സീതയെ വിവാഹം ചെയ്തു കൊടുക്കുകയുളളൂ എന്ന് ജനകരാജാവ് പ്രതിജ്ഞ ചെയ്തിരുന്നു. അത് ഇപ്പോള്‍🏹 സഫലമായതില്‍ ജനകന്‍ സന്തുഷ്ടനായി.

🏹തുടരും🏹 ⏸
▬▬▬▬▬▬ 

⚜ഏകശ്ലോകി രാമായണം⚜

പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമ‍ൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨
▬▬▬▬▬▬▬▬▬▬▬▬▬▬▬▬

No comments:

Post a Comment