✨🌧✨🌧✨🌧✨🌧✨🌧✨
സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨
നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം
🙏🙏🙏
രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:
✨🏹✨🏹✨🏹✨🏹✨🏹✨
അധ്യായം : 4
✨🏹✨🏹✨🏹✨🏹✨🏹✨
ശ്രീരാമ ദേവൻ അയോദ്ധ്യയില്‍
സീതയുടെ സ്വയംവരവര്‍ത്തമാനം🏹 അറിഞ്ഞ് വിദേഹ രാജ്യത്ത് എല്ലാവരും🏹 സന്തോഷഭരിതരായി. ജനകരാജാവ് ഉടനെ 🏹അയോദ്ധ്യയിലേക്ക് ദൂതന്മാരെ🏹 അയച്ചു. വിവരമറിഞ്ഞ് സന്തുഷ്ടനായ ദശരഥമഹാരാജാവ് സകുടുംബം പരിവാരങ്ങളോടു കൂടി എത്തി. 🏹വിവാഹം കേമമായി ആഘോഷിക്കുവാന്‍ 🏹തീര്‍ച്ചപ്പെടുത്തി. ദശരഥൻ മറ്റു പുത്രന്മാരുടെ വിവാഹവും അതോടു കൂടി നടത്തുവാന്‍ ആലോചിച്ചു. ലക്ഷ്മണന്‍ 🏹ഊര്‍മ്മിളയേയും ഭരതനും ശത്രുഘ്നനും 🏹ജനകന്‍റെ സഹോദരനായ കുശധ്വജന്‍റെ പുത്രിമാരായ മാണ്ഡവിയേയും ശ്രുതകീര്‍ത്തിയേയും പാണിഗ്രഹണം ചെയ്തു. അങ്ങനെ നാലുപേരും🏹 അവരവരുടെ ശക്തികളോടു ചേര്‍ന്നു. ജനകന്‍🏹 എല്ലാവര്‍ക്കും നിര്‍ല്ലോഭം ഉപഹാരങ്ങള്‍ നല്‍കി. ദശരഥൻ 🏹പുത്രന്മാരോടും സ്നുഷമാരോടും കൂടി 🏹സപരിവാരം അയോദ്ധ്യയിലേക്കു യാത്ര തിരിച്ചു.🏹 വിശ്വാമിത്രന്‍ തന്‍റെ ആശ്രമത്തിലേക്ക് മടങ്ങിപ്പോയി. 🏹ദശരഥൻ മാര്‍ഗ്ഗമദ്ധ്യത്തില്‍ പല ദുശ്ശകുനങ്ങള്‍ കണ്ട് 🏹പരിഭ്രാന്തനായി. ദുശ്ശകുനങ്ങളും🏹 ദുര്‍നിമിത്തങ്ങളും എല്ലാവരേയും വിഷമിപ്പിക്കുമല്ലോ. അങ്ങനെ 🏹പോകുമ്പോൾ അതാ, ക്ഷത്രിയകുലാന്തകനായ ഭാര്‍ഗ്ഗവരാമന്‍ വഴി തടഞ്ഞ് നില്‍ക്കുന്നു. താന്‍ ജനകനെ ഏല്പിച്ചിരുന്ന ശൈവചാപം ഭഞ്ജിച്ചതിന്‍റെ 🏹ശബ്ദം കേട്ട് രോഷാകുലനായി🏹 പകരം ചോദിക്കുവാനാണ് പരശുരാമന്‍ വന്നിട്ടുളളത്. ദശരഥൻ ഭയാകുലനായി നമസ്കരിച്ചപ്പോള്‍ ശ്രീരാമൻ യാതൊരു ഭയവും🏹 കൂടാതെ അദ്ദേഹത്തെ നേരിട്ടു. പരശുരാമന്‍ പറഞ്ഞു: 'രാമാ, നീ ശൈവചാപത്തെ ഭഞ്ജിച്ചു. ഇപ്പോള്‍ ഞാന്‍ തരുന്ന ഈ വൈഷ്ണവചാപം🏹 ഒന്നു കുലയ്ക്കൂ. എന്നാല്‍ ഞാന്‍ നിന്‍റെ ശക്തി സമ്മതിക്കാം🏹. അല്ലെങ്കിൽ ദ്വന്ദ്വയുദ്ധത്തിനു തയ്യാറായിക്കൊളളുക.' ഗര്‍വ്വിഷ്ഠനായ ഭാര്‍ഗ്ഗവരാമന്‍റെ വാക്കു കേട്ട് ശ്രീരാമൻ പുഞ്ചിരിച്ചു കൊണ്ട് വൈഷ്ണവചാപം വാങ്ങി അനായാസേന കുലച്ചു. അസ്ത്രത്തിനു ലക്ഷ്യമെന്താണെന്നു 🏹ചോദിച്ചപ്പോൾ താന്‍ തപസ്സുകൊണ്ടു നേടിയിട്ടുളള 🏹ഊര്‍ധ്വാലോകങ്ങളാകട്ടെ എന്നു ഭാര്‍ഗ്ഗവരാമന്‍ സമ്മതിച്ചു.🏹 അങ്ങനെ പരാജിതനായ പരശുരാമന്‍ ശ്രീരാമൻ വിഷ്ണുവിന്‍റെ അവതാരമാണെന്നറിഞ്ഞ് തന്‍റെ ശക്തി മുഴുവൻ ദശരഥപുത്രനിലേക്കു സംക്രമിപ്പിച്ച് തപസ്സിനായി മഹേന്ദ്ര പര്‍വ്വതത്തിലേക്കു പോയി.🏹 ദശരഥൻ പുത്രന്‍റെ വിജയത്തില്‍ അതീവ സന്തുഷ്ടനായി യാത്ര തുടര്‍ന്നു. അയോധ്യയിലെത്തി എല്ലാവരും സാമോദം വാണു. ശ്രീരാമചന്ദ്രനും യോഗമായാ സ്വരൂപിണിയായ🏹 സീതാദേവിയോടും മാതാപിതാക്കന്മാരോടും 🏹കൂടി സുഖമായി താമസിച്ചു.
അഹംഭാവത്തിന്‍റെ പരാജയമാണിവിടെ 🏹കാണുന്നത്. ഇരുപത്തിയൊന്നു വട്ടം ക്ഷത്രിയവംശം മുഴുവൻ മുടിച്ച പരശുരാമന് 🏹സര്‍വ്വേശ്വരസ്വരൂപനായ ശ്രീരാമനോടേറ്റു 🏹മുട്ടിയപ്പോള്‍ പരാജയം സമ്മതിക്കേണ്ടി വന്നു. മാത്രമല്ല,🏹 ചിരതപസ്സുകൊണ്ട് നേടിയ പുണ്യലോകങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തു. *അഹംഭാവം സര്‍വ്വ വിനാശകമാണ്.
🏹തുടരും🏹 ⏸
▬▬▬▬▬▬
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, കൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨
No comments:
Post a Comment