✨🌧✨🌧✨🌧✨🌧✨🌧✨
സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨
നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം
🙏🙏🙏
രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:
✨🏹✨🏹✨🏹✨🏹✨🏹✨
അധ്യായം : 5
✨🏹✨🏹✨🏹✨🏹✨🏹✨
അഭിഷേക സമാരംഭം
വിവാഹാനന്തരം രാജകുമാരന്മാര്‍ 🏹അയോദ്ധ്യയില്‍ സുഖമായി താമസിക്കുന്ന🏹 കാലത്ത് കൈകേയിയുടെ സഹോദരന്‍ യുധാജിത്ത് അവിടെ വന്നു. ഭരതൻ തന്‍റെ സന്തത🏹 സഹചാരിയായ ശത്രുഘ്നനോടു കൂടി അമ്മാവന്‍റെ കൂടെ 🏹കേകയരാജ്യത്തേക്കു പോകുകയും അവിടെ കുറേക്കാലം വിരുന്നു താമസിക്കുകയും ചെയ്തു.🏹 കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ദശരഥൻ തന്‍റെ 🏹വാര്‍ദ്ധക്യത്തെ ഓര്‍ത്തു രാമനെ അഭിഷേകം ചെയ്യാനാഗ്രഹിച്ചു. അദ്ദേഹം വസിഷ്ഠനെ വിളിച്ചു 🏹പറഞ്ഞു: 'രാമനെ എല്ലാവരും ഇഷ്ടപ്പെടുന്നു. 🏹അതുകൊണ്ട് രാമന്‍ രാജാവാകുന്നത് 🏹എല്ലാവര്‍ക്കും സന്തോഷവും സമ്മതവുമായിരിക്കും. എനിക്ക് വാര്‍ദ്ധക്യത്തിന്‍റെ അവശതകള്‍ കാരണം രാജ്യകാര്യങ്ങള്‍ ശരിക്കു നോക്കുവാന്‍ 🏹കഴിയുന്നില്ല. പുണ്യമായ പുഷ്യനക്ഷത്രമാണ് നാളെ. ഈ ശുഭദിനത്തില്‍🏹 തന്നെ രാമന്‍റെ അഭിഷേകം നടത്തണം. അതിനു വേണ്ട ഒരുക്കങ്ങള്‍ ചെയ്യുക'. ഇത്രപെട്ടെന്ന് അഭിഷേകം നടത്തുന്നതില്‍ വസിഷ്ഠന് ആശ്ചര്യം തോന്നിയെങ്കിലും ഒന്നും മറുത്തു പറഞ്ഞില്ല. 🏹രാമനെ വരുത്തി കാര്യങ്ങളെല്ലാം പറഞ്ഞ് 🏹അടുത്ത ദിവസം ഉപവാസാദി കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ ആവശ്യപ്പെട്ടു. പട്ടണം മുഴുവൻ അലങ്കരിക്കുവാന്‍ ഏര്‍പ്പാടുകള്‍ ചെയ്തു. കൈകേയീ പിതാവായ കേകയ രാജാവിനേയും സീതാ 🏹പിതാവായ ജനകരാജാവിനേയും ഒഴിച്ച് ബാക്കി രാജാക്കന്മാരെയെല്ലാം ഒരു ദിവസം കൊണ്ട് തന്നെ ക്ഷണിച്ചു വരുത്തി.🏹ധൃതിപ്പെട്ട് ഈ കാര്യങ്ങള്‍ ചെയ്തതില്‍ ദശരഥന്‍റെ മനസ്സില്‍ 🏹എന്തോ കാപട്യമുണ്ടായിരുന്നില്ലേ എന്നു സംശയം തോന്നാം. ഭരതൻ നാട്ടിലില്ലാത്ത കാലത്ത് ഭരതശത്രുഘ്നന്മാരെ അറിയിക്കാതെയും കേകയരാജാവിനെ🏹 ക്ഷണിക്കാതെയും നടത്തേണ്ടതാണോ അഭിഷേകം ? വേണ്ടപ്പെട്ട 🏹എല്ലാവരേയും ക്ഷണിച്ചു വരുത്തി എല്ലാവരുടെയും സാന്നിദ്ധ്യത്തില്‍ സാഘോഷം സസന്തോഷം നടത്തേണ്ടതല്ലയോ രാജ്യാഭിഷേകം ? അപ്പോള്‍ ദശരഥൻ്റെ മനസ്സില്‍ എന്തോ 🏹സംശയമുണ്ടായിരുന്നില്ലേ എന്നു തോന്നുന്നതില്‍ തെറ്റില്ല. അത് ഇതാണ്. കൗസല്യയേയും സുമിത്രയേയും വിവാഹം ചെയ്ത് അവരില്‍ കുട്ടികളില്ലാതായപ്പോഴാണ് 🏹കൈകേയിയെ വിവാഹം ചെയ്യുന്നത്. അപ്പോള്‍ കൈകേയിയിലുണ്ടാകുന്ന കുട്ടിയെ രാജാവാക്കിക്കൊള്ളാമെന്ന് ദശരഥൻ പ്രതിജ്ഞയും ചെയ്തിരുന്നു.🏹 അതിനു വിപരീതമായിട്ടാണ് ഇപ്പോള്‍ തന്‍റെ ഇഷ്ടപ്പെട്ട പുത്രനെ രാജാവാക്കാന്‍ തുനിയുന്നത്. അതിനു കേകയ രാജാവും ഭരതനും പ്രതിബന്ധമുണ്ടാക്കിയാലോ എന്നു പേടിച്ചിട്ടാകാം അവരെ അറിയിക്കാതെ അഭിഷേകം ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തുന്നത്🏹. ആ സത്യലംഘനത്തിന്‍റേയും കാപട്യത്തിന്‍റേയും ഫലവുമാകാം🏹 ദശരഥൻ പിന്നീടനുഭവിക്കുന്നത്. എല്ലാവരും ഋജുബുദ്ധികളായി പെരുമാറേണ്ടതിന്‍റെ ആവശ്യകതയെയാണ് 🏹ഇത് കാണിക്കുന്നത്. ഈ രഹസ്യം കൈകേയിക്കുപോലും അറിവില്ലായിരുന്നു. പിന്നീട് ഭരതന്‍ രാമനെ മടക്കിക്കൊണ്ടു വരുവാനായി 🏹ചിത്രകൂടപര്‍വ്വതത്തില്‍ പോകുമ്പോൾ 🏹അവിടെവച്ച് ശ്രീരാമചന്ദ്രന്‍ തന്നെ ഭരതനോട് പറയുന്നതാണ് കേകയരാജാവിന് ദശരഥൻ കൊടുത്തിട്ടുളള ഈ പ്രതിജ്ഞ. അതുകൊണ്ടായിരിക്കാം🏹 കേകയരാജാവിനെ അഭിഷേകത്തിന് ക്ഷണിക്കാതിരുന്നതും
🏹തുടരും🏹 ⏸
▬▬▬▬▬▬
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, കൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
No comments:
Post a Comment