Sunday, August 1, 2021

മന്ഥരയുടെ ഉപദേശം -06

 ✨🌧✨🌧✨🌧✨🌧✨🌧✨
   സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨

നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം 
🙏🙏🙏

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:

✨🏹✨🏹✨🏹✨🏹✨🏹✨
                  അധ്യായം : 6 
✨🏹✨🏹✨🏹✨🏹✨🏹✨

മന്ഥരയുടെ ഉപദേശം

പണ്ട് മിഥിലാധിപതിയായ ജനകരാജാവും🏹 കേകയരാജാവും തമ്മിൽ വിരോധമായിരുന്നു. 🏹അവര്‍ തമ്മിൽ ഇടയ്ക്കിടയ്ക്ക് യുദ്ധവുമുണ്ടായിരുന്നു🏹. എന്നാല്‍ ദശരഥ മഹാരാജാവ് 🏹രണ്ടു പേരുടേയും പക്ഷത്ത് ചേര്‍ന്നിരുന്നില്ല🏹. അപ്പോഴാണ് കൈകേയിയുടെ വിവാഹാലോചന വന്നത്.🏹 തന്‍റെ സഹായത്തിന് ദശരഥനെ കിട്ടുമെന്ന പ്രതീക്ഷയിലാണ് 🏹കേകയരാജാവ് വൃദ്ധനായ ദശരഥന് യുവതിയായ തന്‍റെ പുത്രിയെ വിവാഹം ചെയ്തു കൊടുത്തത്. ഈ ബന്ധമുണ്ടായാല്‍ 🏹ജനകമഹാരാജാവിന്‍റെ പക്ഷത്ത് ചേരില്ലല്ലോ എന്നായിരുന്നു കേകയരാജാവിന്‍റെ സമാധാനം.🏹 കൈകേയി വളരെ സരളഹൃദയയും 🏹കാപട്യം അറിയാത്തവളുമാണ്. അതുകൊണ്ട് കൈകേയിയെ സഹായിക്കാനായി ബുദ്ധിമതിയാണെങ്കിലും കുടിലബുദ്ധിയായ 🏹മന്ഥരയെയും കൈകേയിയുടെ ദാസിയായി അയച്ചിരുന്നു. ദശരഥ രാജാവ് ജനക പക്ഷത്തേക്കു പോകാതെ നോക്കണമെന്നും 🏹മന്ഥരയോടു പ്രത്യേകം പറഞ്ഞ് 🏹ഏര്‍പ്പാടു ചെയ്തിരുന്നു. അങ്ങനെയിരിക്കെ മന്ഥര അറിയാതെയാണ് ശ്രീരാമന്‍ ജനകപുത്രിയെ വിവാഹം ചെയ്തത്. അതില്‍ മന്ഥര വിഷമിച്ചിരിക്കുമ്പോഴാണ് മന്ഥരയറിയാതെ രാമന്‍റെ അഭിഷേകം നടക്കാന്‍ പോകുന്നത്. രാമന്‍ ശ്വശുരനായ ജനകരാജാവിനെ 🏹സഹായിക്കാന്‍ ഇടയാകും. അതുകൊണ്ട് എങ്ങനെയെങ്കിലും ഈ അഭിഷേകം മുടക്കണമെന്നാലോചിച്ച് മന്ഥര കൈകേയിയുടെ കൊട്ടാരത്തിൽ ചെന്നു🏹. മന്ഥരയെ കണ്ടു കൈകേയി സന്തോഷിച്ചു. 🏹രാമന്‍റെ അഭിഷേകത്തേപ്പറ്റി കേട്ട്🏹 വളരെ സന്തോഷിച്ച കൈകേയി ഒരു രത്നമാല അവള്‍ക്ക് സമ്മാനമായി നല്‍കി. മന്ഥര ആ മാല വലിച്ചെറിഞ്ഞ് കൈകേയി മൂഢയാണെന്നും 🏹ഭാവിയേപ്പറ്റി ആലോചിക്കാത്തവളാണെന്നും 🏹പറഞ്ഞ് ശകാരിക്കുകയാണ് ചെയ്തത്. അഭിഷേകം നടന്നു കഴിഞ്ഞാൽ രാജമാതാവായിത്തീരുന്ന കൗസല്യയുടെ ദാസിയായിത്തീരും കൈകേയിയെന്നും🏹 മറ്റും പറഞ്ഞ് കൈകേയിയുടെ മനസ്സ് 🏹മാറ്റിത്തീര്‍ത്തു. അഭിഷേകം തടയാനുളള ഉപായവും മന്ഥര ഉപദേശിച്ചു കൊടുത്തു. മുമ്പു ദശരഥൻ കൊടുത്തിട്ടുളള രണ്ടു വരങ്ങളില്‍🏹 ഒന്നുകൊണ്ടു രാമന്‍റെ പതിനാലു കൊല്ലത്തെ വനവാസവും🏹 അടുത്ത വരം കൊണ്ട് ഭരതന്‍റെ അഭിഷേകവും നടത്തണമെന്നു രാജാവിനോടപേക്ഷിക്കുവാന്‍ മന്ഥര പറഞ്ഞു. കൈകേയി അതു സമ്മതിച്ചു.🏹 മന്ഥര കൃതാര്‍ത്ഥയായി മടങ്ങുകയും ചെയ്തു.🏹 മന്ഥരയുടെ ഏഷണി കേട്ടതുകൊണ്ട് കൈകേയിക്കു പിന്നീട് ഉണ്ടായിത്തീര്‍ന്ന മനോവിഷമവും ദുഃഖവും ഇത്രയാണെന്നു പറയാന്‍ വയ്യ.🏹 ഏഷണികേട്ട് സ്ത്രീകളുടെ സരളഹൃദയം എളുപ്പത്തിൽ ഇളകുമല്ലോ🏹. നല്ല മനസ്സോടു കൂടി പ്രവര്‍ത്തിക്കുന്ന സരളഹൃദയന്മാരെ🏹 ദുരുപദേശം കൊണ്ട് ദുഷ്പ്രവൃത്തികള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന മന്ഥരമാര്‍ ഇന്നും നമ്മുടെ ഇടയില്‍ കാണാം. അവരെ ശ്രദ്ധിക്കണമെന്നും 🏹അവരുടെ വാക്കുകൾ കേട്ട് നമ്മുടെ ഭാവിയെ അപകടപ്പെടുത്തരുതെന്നും കൈകേയിയുടെ അനുഭവത്തില്‍ നിന്ന് 🏹മനസ്സിലാക്കുവാന്‍ സാധിക്കുന്നു

🏹തുടരും🏹 ⏸
▬▬▬▬▬▬ 

⚜ഏകശ്ലോകി രാമായണം⚜

പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമ‍ൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨

No comments:

Post a Comment