Sunday, August 1, 2021

കൈകേയിക്ക് കൊടുത്ത രണ്ടു വരങ്ങൾ -07

 ✨🌧✨🌧✨🌧✨🌧✨🌧✨
   സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨

നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം 
🙏🙏🙏

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:

✨🏹✨🏹✨🏹✨🏹✨🏹✨
                  അധ്യായം : 7 
✨🏹✨🏹✨🏹✨🏹✨🏹✨

കൈകേയിക്ക് കൊടുത്ത രണ്ടു വരങ്ങൾ

ദശരഥരാജാവ് രാമാഭിഷേകത്തേപ്പറ്റി🏹 പറയുവാന്‍ കൈകേയിയുടെ കൊട്ടാരത്തിൽ ചെന്നു🏹. കൈകേയി ക്രോധാഗാരത്തിലാണെന്നറിഞ്ഞ് 🏹രാജാവ് പരിഭ്രാന്തനായി. 🏹അവിടെയെത്തി പ്രിയപത്നിയെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 🏹കൈകേയിയുടെ കോപത്തിന് ഒരു ശമനവും വന്നില്ല. കൗസല്യയോടുളള സ്നേഹം കൊണ്ടാണ് രാമനെ രാജാവാക്കുന്നതെന്നും തന്നോടുളള വിരോധം🏹 കൊണ്ടാണ് ഭരതനെ രാജാവാക്കാത്തതെന്നും 🏹ഉളള കൈകേയിയുടെ അഭിപ്രായം കേട്ട് രാജാവ്🏹പരിഭ്രമിച്ചുപോയി. അങ്ങനെയല്ലെന്നും തനിക്ക് കൈകേയിയോടുളള🏹 സ്നേഹത്തിന് യാതൊരു കുറവുമില്ലെന്നും പറഞ്ഞ് രാജാവ് വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചുവെങ്കിലും കൈകേയി സമ്മതിച്ചില്ല. തനിക്കു പണ്ടു തരാമെന്നു പ്രതിജ്ഞ ചെയ്തിട്ടുള്ള രണ്ടു 🏹വരങ്ങൾ ഇപ്പോള്‍ തരാമെന്നു സത്യം ചെയ്താല്‍ മാത്രമേ തനിക്ക് ആശ്വാസമാകൂ എന്നായിരുന്നു കൈകേയിയുടെ മറുപടി. കൈകേയിക്ക് എന്തു വേണമെങ്കിലും 🏹കൊടുക്കാമെന്നു രാജാവു പ്രതിജ്ഞ ചെയ്തു. അപ്പോഴാണ് കൈകേയി🏹 മന്ഥര ഉപദേശിച്ചമാതിരി തന്‍റെ രണ്ടാവശ്യങ്ങള്‍ അവതരിപ്പിച്ചത്. ഒന്നു ഭരതനെ രാജാവായി 🏹അഭിഷേകം ചെയ്യണം. രണ്ട് രാമന്‍ പതിനാലു കൊല്ലം കാട്ടില്‍ പോയി താമസിക്കണം. അതുകേട്ട ഉടനെ രാമനെ 🏹പിരിഞ്ഞിരിക്കുക എന്നത് ആലോചിക്കുവാന്‍ പോലും വയ്യാത്ത രാജാവ് മോഹാലസ്യപ്പെട്ടു വീണു. കുറച്ചു കഴിഞ്ഞ് ബോധം വീണ്ടു കിട്ടിയ രാജാവ് 🏹കൈകേയിയോട് രാമനെ🏹 കാട്ടിലേക്ക് അയയ്ക്കരുതെന്ന് താണുവീണപേക്ഷിച്ചു. രാമനെ പിരിഞ്ഞാല്‍ തന്‍റെ പ്രാണന്‍ പോകുമെന്നു കൂടി പറഞ്ഞു. കൈകേയിയുടെ ദൃഢനിശ്ചയം കണ്ടു ഗതിമുട്ടിയ ദശരഥൻ 'രാമാ' എന്നു വിളിച്ച് ഒരു ഭ്രാന്തനെപ്പോലെയായി. 🏹കൈകേയിയുടെ അപേക്ഷ താന്‍ സ്വീകരിക്കുന്നില്ലെന്ന് പറഞ്ഞപ്പോള്‍ രാജാവിന്‍റെ സത്യവും ധര്‍മ്മവും എവിടെപ്പോയെന്നു ചോദിച്ച് അവള്‍ പരിഹസിച്ചു. കൈകേയിയേയും🏹 മകനേയും താന്‍ ഉപേക്ഷിക്കുന്നു എന്നു വരെ ദശരഥൻ പറഞ്ഞു നോക്കി. അവസാനം രാമന്‍ അഭിഷിക്തനായാല്‍ അന്നു ദശരഥന്‍റെ മുന്‍പില്‍ വെച്ച് 🏹വിഷം കഴിച്ച് താന്‍ ആത്മഹത്യ ചെയ്യുമെന്നു പറഞ്ഞ് അവള്‍ തന്‍റെ ദൃഢനിശ്ചയം വെളിപ്പെടുത്തി.🏹 അങ്ങനെ രാത്രി മുഴുവൻ ഒരു സമാധാനവുമില്ലാതെ അവര്‍ കഴിച്ചു കൂട്ടി.🏹 കനകം മൂലവും കാമിനിമൂലവും വരുന്ന ആപത്തുകളെപ്പറ്റി കവി ഇവിടെ ഓര്‍മ്മിപ്പിക്കുകയാണ്. ദശരഥൻ കൈകേയിയെ അതിയായി 🏹സ്നേഹിച്ചു. മറ്റു ഭാര്യമാരെ കൈകേയി അവഗണിച്ചു. ഭാവിയേപ്പറ്റി 🏹ആലോചിക്കാതെ കൈകേയിക്ക് വരങ്ങൾ വാഗ്ദാനം ചെയ്തു. സ്ത്രീകളുടെ ഉളളിൽ അഭിമാനവും അസൂയയും പകയും പുത്രവാത്സല്യവും ഒളിഞ്ഞിരിക്കുന്നുണ്ടെന്നും🏹 അത് എപ്പോഴാണ് പുറത്തു വരികയെന്ന് 🏹അറിയുകയില്ലെന്നും ദശരഥന്‍ ആലോചിച്ചില്ല. അതിന്‍റെ ഫലമാണ് ദശരഥൻ ഇപ്പോള്‍ അനുഭവിക്കുന്നത്

🏹തുടരും🏹 ⏸
▬▬▬▬▬▬ 

⚜ഏകശ്ലോകി രാമായണം⚜

പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമ‍ൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹

No comments:

Post a Comment