Sunday, August 1, 2021

വിച്ഛിന്നാഭിഷേകം -08

 ✨🌧✨🌧✨🌧✨🌧✨🌧✨
   സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨

നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം 
🙏🙏🙏

രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:

✨🏹✨🏹✨🏹✨🏹✨🏹✨
                  അധ്യായം : 8 
✨🏹✨🏹✨🏹✨🏹✨🏹✨

വിച്ഛിന്നാഭിഷേകം

നേരം പ്രഭാതമായി. സൂര്യനുദിച്ചു. രാജാവ് ഇനിയും കൈകേയിയുടെ 🏹കൊട്ടാരത്തിൽ നിന്നും പുറത്തു വന്നിട്ടില്ല. അഭിഷേകത്തിനുളള സംഭാരങ്ങളെല്ലാം ഒരുങ്ങി. വിവരമറിയാനായി മന്ത്രിയായ സുമന്ത്രര്‍ കൈകേയീ ഗൃഹത്തിൽ ചെന്നപ്പോൾ രാജാവ് അവശനായി കിടക്കുന്നതാണ് 🏹കണ്ടത്. കാരണമറിയാതെ പരിഭ്രമിച്ചു നില്‍ക്കുന്ന 🏹സുമന്ത്രനോട് ഉടന്‍ രാമനെ വിളിച്ചു കൊണ്ടുവരുവാന്‍ കൈകേയി കല്പിച്ചു. രാമന്‍ വന്ന് കാരണം അന്വേഷിച്ചപ്പോള്‍ കൈകേയി🏹 ആദ്യം പറഞ്ഞത് 'രാമാ, നീ തന്നെയാണ് ഇതിനു കാരണ'മെന്നാണ്. ഈ കുത്തുവാക്കു കേട്ട് വിഷണ്ണനായ രാമന്‍ എല്ലാം വിസ്തരിച്ചു പറയാനാവശ്യപ്പെട്ടപ്പോള്‍ കൈകേയി തന്‍റെ🏹 രണ്ടു വരങ്ങളേപ്പറ്റി പറഞ്ഞു. 'പണ്ട് എനിക്കു തരാമെന്നു 🏹പ്രതിജ്ഞ ചെയ്തിരുന്ന രണ്ടു വരങ്ങൾ ഞാനാവശ്യപ്പെട്ടു. ഭരതനെ യുവരാജാവാക്കി അഭിഷേകം ചെയ്യണമെന്നും നീ പതിനാലു വര്‍ഷം വനവാസം അനുഷ്ഠിക്കണമെന്നും 🏹ആണ് ആ രണ്ടു വരങ്ങൾ. അതു കേട്ടപ്പോഴാണ് രാജാവിന് ഈ വിഷമതകള്‍ ഉണ്ടായത്. അച്ഛനെ സത്യപ്രതിജ്ഞനാക്കുവാന്‍ നീ 🏹പതിനാലു സംവത്സരം വനവാസമനുഷ്ഠിക്കണം. 🏹അതു നിനക്കു സമ്മതമല്ലേ ?'

കൈകേയിയുടെ വാക്കുകൾ കേട്ട് രാമന്‍🏹 സന്തോഷത്തോടു കൂടി പറഞ്ഞു: 'ഇതാണോ കാര്യം ? അച്ഛനു വേണ്ടി ഞാന്‍ എന്തു ചെയ്യാനും തയ്യാറാണ്. ഞാന്‍ ഇന്നുതന്നെ വനവാസത്തിനു 🏹പുറപ്പെടുന്നു.' കൈകേയി സന്തുഷ്ടയായി. രാമന്‍🏹 പിന്നീട് ദശരഥന്‍റെ അടുത്തു ചെന്ന് അച്ഛനെ സമാധാനിപ്പിക്കുവാന്‍ ശ്രമിച്ചു. അച്ഛന്‍ പറഞ്ഞു: 'രാമാ, എന്നെ ജയിലിലാക്കി നീ അഭിഷേകം നടത്തൂ. 🏹എനിക്കു നിന്നെ പിരിഞ്ഞിരിക്കാന്‍ വയ്യ.' പക്ഷേ രാമന്‍ സത്യത്തിന്‍റെ മാഹാത്മ്യം പറഞ്ഞ് അച്ഛനെ ആശ്വസിപ്പിച്ചു. പതിനാലു കൊല്ലം സാരമില്ല. അതുകഴിഞ്ഞ് ഞാന്‍ 🏹സുഖമായി മടങ്ങി വന്ന് നമുക്ക് ഒന്നിച്ചു താമസിക്കാമല്ലോ. 🏹എന്നും മറ്റും പറഞ്ഞ് രാജാവിന്‍റെ മുമ്പിലും യാത്രാനുവാദം🏹 ചോദിച്ചു. ദശരഥൻ പൊട്ടിക്കരഞ്ഞതല്ലാതെ മറ്റൊന്നും പറഞ്ഞില്ല. മന്ത്രിമാരും പൗരജനങ്ങളും 🏹ഈ വര്‍ത്തമാനം കേട്ട് വിഷാദമഗ്നരായി. രാമന്‍ രാജാവാകുമെന്ന് കേട്ട് ആനന്ദിച്ചിരുന്ന പൗരജനങ്ങള്‍ക്ക് വിച്ഛിന്നാഭിഷേകവാര്‍ത്ത 🏹ഹൃദയഭേദകമായിരുന്നു. എല്ലാവരും വിഷാദവിവശരായി കൈകേയിയെ🏹 അപലപിച്ചു.

തന്‍റെ അവതാര കാര്യങ്ങള്‍ നിര്‍വഹിക്കുവാന്‍ - 🏹രാക്ഷസ സംഹാരം ചെയ്യുവാന്‍ -🏹 താന്‍ നാട്ടിലിരുന്നാല്‍ പോരാ, കാട്ടിലേക്കു പോകണമെന്നുളള ശ്രീരാമചന്ദ്രന്‍റെ ഇച്ഛയ്ക്കനുസരിച്ചാണ് ഇതെല്ലാം സംഭവിച്ചത്. ഇതില്‍ രാമന്‍റെ 🏹സത്യസംരക്ഷണവ്യഗ്രതയും ത്യാഗബുദ്ധിയുമാണ് 🏹തെളിഞ്ഞു കാണുന്നത്. തന്‍റെയല്ല, അച്ഛന്‍റെ സത്യം കൂടി പാലിക്കപ്പെടണമെന്നു🏹 വിചാരിച്ചാണ് രാമന്‍ വനവാസത്തിന് പോകുന്നത്. കൈയിൽ കിട്ടിയ രാജ്യം ഭരതനു വേണ്ടി ഉപേക്ഷിക്കുന്നതില്‍ അദ്ദേഹം🏹 കാണിച്ച ത്യാഗബുദ്ധിയും പ്രശംസനീയമാകുന്നു. എല്ലാവരും അനുസരിക്കേണ്ട🏹 രണ്ടു ഗുണങ്ങളാണിവ


🏹തുടരും🏹 ⏸
▬▬▬▬▬▬ 
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമ‍ൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, ക‍ൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨

No comments:

Post a Comment