✨🌧✨🌧✨🌧✨🌧✨🌧✨
സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨
നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം
🙏🙏🙏
രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:
✨🏹✨🏹✨🏹✨🏹✨🏹✨
അധ്യായം : 14
✨🏹✨🏹✨🏹✨🏹✨🏹✨
ഭരതന്‍റെ പ്രതികരണം
പുത്രന്മാരടുത്തില്ലാത്ത സമയത്തുളള 🏹രാജാവിന്‍റെ നിര്യാണം കുറച്ച് 🏹പരിഭ്രമമുണ്ടാക്കിത്തീര്‍ത്തുവെങ്കിലും 🏹വസിഷ്ഠന്‍റെ നിര്‍ദ്ദേശമനുസരിച്ച് ഉടനെ🏹 ദൂതന്മാരെ അയച്ച് ഭരതനെ വരുത്തി. ഭരതൻ വന്നപ്പോൾ അയോദ്ധ്യയെ ശോകമൂകമായി കണ്ടു സംഭ്രമിച്ചു. അച്ഛന്‍ അമ്മയുടെ കൊട്ടാരത്തിൽ🏹 ഉണ്ടാകുമെന്നു വിചാരിച്ച് അവിടെ ചെന്നു. കൈകേയി🏹 വളരെ സന്തോഷത്തോടു കൂടി വന്ന് സ്വീകരിച്ചു എങ്കിലും അച്ഛനെ 🏹കാണാനായിരുന്നു ഭരതന് തിടുക്കം. അവസാനം കൈകേയിക്ക് പറയേണ്ടി 🏹വന്നു രാമനെയും സീതയേയും ലക്ഷ്മണനേയും🏹 വിളിച്ചു വിലപിച്ചുകൊണ്ട് അച്ഛന്‍ ദേഹത്യാഗം ചെയ്തുവെന്ന്.🏹 ദുഃഖപരവശനായ ഭരതന്‍ സീതാരാമലക്ഷ്മണന്മാരെവിടെപ്പോയി എന്നു ചോദിച്ചപ്പോൾ കൈകേയി പറഞ്ഞു : 'മകനേ, നീ ഒട്ടും🏹 വ്യസനിക്കരുത്. അച്ഛന്‍ നമ്മളെ അറിയിക്കാതെ രാമന് അഭിഷേകം 🏹തുടങ്ങുവാന്‍ തീര്‍ച്ചപ്പെടുത്തി. അപ്പോള്‍ ഞാന്‍ പണ്ട്🏹 ദേവാസുര യുദ്ധത്തിൽ അച്ഛനെ രക്ഷിച്ചിട്ടുളളതിന്🏹 പ്രതിജ്ഞ ചെയ്തിട്ടുളള രണ്ടു വരങ്ങളില്‍ ഒന്നു🏹 കൊണ്ടു നിന്നെ രാജാവാക്കി അഭിഷേകം ചെയ്യണമെന്ന് അപേക്ഷിച്ചു. മറ്റൊന്നുകൊണ്ട് രാമനെ പതിനാലു വര്‍ഷം കാട്ടിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.🏹അതനുസരിച്ച് കാട്ടിലേക്ക് അവര്‍ അച്ഛന്‍റെ സത്യ 🏹സംരക്ഷണത്തിനായി പോയിരിക്കയാണ്. 🏹നീ ഇവിടെ രാജ്യം ഭരിച്ച് സുഖമായിരിക്കുക.'
ഇതു കേട്ടതോടു 🏹കൂടി ഭരതന്‍ ഞെട്ടിപ്പോയി. ജ്യേഷ്ഠന്‍റെ വനവാസത്തിനും🏹 അതു മൂലമുണ്ടായ അച്ഛന്‍റെ മരണത്തിനും അമ്മയാണ് കാരണമെന്നറിഞ്ഞപ്പോള്‍ കോപാക്രാന്തനായ ഭരതന്‍, കൈകേയിയെ നിന്ദിക്കുവാനും ശകാരിക്കുവാനും 🏹തുടങ്ങി. 'ഭര്‍ത്താവിനെ കൊന്ന പാപേ! മഹാഘോരേ! നിസ്ത്രേപേ, നിര്‍ദ്ദയേ, ദുഷ്ടേ! നിശാചരീ' എന്നെല്ലാം ശകാരിക്കുവാനും തുടങ്ങി. 🏹കൈകേയിയുടെ വയറ്റില്‍ വന്നു പിറന്ന മഹാപാപിയാണ് 🏹താനെന്നും ജ്യേഷ്ഠന് ഇഷ്ടമാകുകയില്ലെന്ന് വിചാരിച്ചാണ് താനിപ്പോള്‍ കൈകേയിയെ വധിക്കാത്തതെന്നും മറ്റും ഭരതന്‍ വളരെ അധിക്ഷേപിച്ചു 🏹സംസാരിച്ചു. ഇതു കേട്ടപ്പോള്‍ കൈകേയിക്കുണ്ടായ നിരാശയും 🏹ദുഃഖവും ആലോചിക്കുകയാണ് നല്ലത്. അത് വിചാരിക്കുവാനോ വിസ്തരിക്കുവാനോ സാദ്ധ്യമല്ല.🏹 പുത്രവാത്സല്യം നിമിത്തം മറ്റുളളവരുടെ 🏹ഏഷണി കേട്ട് ധര്‍മ്മത്തിനെതിരായി🏹 പ്രവര്‍ത്തിക്കുവാനാഗ്രഹിച്ച കൈകേയിയുടെ അനുഭവം നല്ലൊരു പാഠമാകേണ്ടതാണ്. *രാജമാതാവായി സര്‍വ്വസൗഭാഗ്യങ്ങളും 🏹അനുഭവിക്കണമെന്നാഗ്രഹിച്ച കൈകേയി അധര്‍മ്മാചരണത്തിന്‍റെ ഫലമായി എല്ലാവരുടെയും തിരസ്ക്കാരത്തിനും🏹 നിന്ദയ്ക്കും അപമാനത്തിനും പാത്രമായി 🏹പശ്ചാത്തപിക്കേണ്ടി വന്നതുകൊണ്ട് നമുക്ക് പഠിക്കാനുളളത് അന്യരുടെ ഏഷണി കേള്‍ക്കരുതെന്നും അതിസ്നേഹവും അധര്‍മ്മവും🏹 ഉപേക്ഷിക്കണമെന്നുമാണ്.
🏹തുടരും🏹 ⏸
▬▬▬▬▬▬
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, കൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹✨
No comments:
Post a Comment