✨🌧✨🌧✨🌧✨🌧✨🌧✨
സഫലമീ യാത്ര 👣ശ്രീ രാമകഥ
✨🌧✨🌧✨🌧✨🌧✨🌧✨
നമസ്തേ സജ്ജനങ്ങളെ !!! ശ്രീ രാമ ദേവന്റെ കഥ പറയുന്ന സഫലമീ യാത്ര 👣 എന്ന പരമ്പരയിലേക്കു താങ്കൾക്കു ഹാർദ്ധവമായ സ്വാഗതം
🙏🙏🙏
രാമായ രാമ ഭദ്രായ
രാമചന്ദ്രായ വേദസേ
രഘുനാഥായ നാഥായ
സീതായപതേ നമ:
𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬
🏹ജ്യേഷ്ഠനിരിക്കെ താന്‍ രാജാവാകുകയില്ലെന്ന് ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് അച്ഛന്‍റെ ഉദകക്രിയകളെല്ലാം കഴിഞ്ഞതിനു ശേഷം രാമനെ മടക്കിക്കൊണ്ടു വരുവാനായി വനത്തിലേക്കു പുറപ്പെട്ടു
🏹പൗരജനങ്ങളും അമ്മമാരും രാമനെ കാണാനുളള ആഗ്രഹം കൊണ്ട് ഭരതനെ അനുഗമിച്ചു. വഴിക്ക് ഗുഹനെ കണ്ട് രാമലക്ഷ്മണന്മാര്‍ ചിത്രകൂടപര്‍വ്വതത്തില്‍ താമസിക്കുന്നുണ്ടെന്നറിഞ്ഞ് എല്ലാവരും അങ്ങോട്ടു തിരിച്ചു
🏹രാമന്‍ ഭരതന്‍റെ വരവിനുളള കാരണം അന്വേഷിച്ചപ്പോഴാണ് അച്ഛന്‍റെ മരണ വര്‍ത്തമാനം അറിഞ്ഞത്. ദുഃഖിതനായ രാമന്‍ പിതൃക്രിയകളെല്ലാം ചെയ്തു. രാജ്യത്തേക്കു മടങ്ങി വന്ന് ഭരണമേറ്റെടുക്കുവാന്‍ ഭരതന്‍ അപേക്ഷിച്ചു എങ്കിലും അച്ഛന്‍റെ പ്രതിജ്ഞ നിറവേറ്റേണ്ടത് പുത്രധര്‍മ്മമാണെന്നു പറഞ്ഞ് രാമന്‍ സമ്മതിച്ചില്ല
തുടർന്ന് വായിക്കാം
▬▬▬▬▬▬▬▬▬▬▶️
✨🏹✨🏹✨🏹✨🏹✨🏹✨
അധ്യായം : 15
✨🏹✨🏹✨🏹✨🏹✨🏹✨
ജ്യേഷ്ഠാനുജന്മാരുടെ ത്യാഗശക്തി
ജ്യേഷ്ഠനിരിക്കെ താന്‍ രാജാവാകുകയില്ലെന്ന് 🏹ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. അതുകൊണ്ട് 🏹അച്ഛന്‍റെ ഉദകക്രിയകളെല്ലാം🏹 കഴിഞ്ഞതിനു ശേഷം രാമനെ മടക്കിക്കൊണ്ടു വരുവാനായി🏹 വനത്തിലേക്കു പുറപ്പെട്ടു. പൗരജനങ്ങളും🏹 അമ്മമാരും രാമനെ കാണാനുളള ആഗ്രഹം കൊണ്ട്🏹 ഭരതനെ അനുഗമിച്ചു. വഴിക്ക് ഗുഹനെ 🏹കണ്ട് രാമലക്ഷ്മണന്മാര്‍ ചിത്രകൂടപര്‍വ്വതത്തില്‍ 🏹താമസിക്കുന്നുണ്ടെന്നറിഞ്ഞ് എല്ലാവരും അങ്ങോട്ടു തിരിച്ചു.🏹 ദൂരെ നിന്നും സസൈന്യം വരുന്ന ഭരതനെ കണ്ട്🏹ആക്രമണത്തിനാണ് വരുന്നതെന്ന് ലക്ഷ്മണന്‍ 🏹സംശയിച്ചെങ്കിലും ശ്രീരാമചന്ദ്രന്‍റെ സഹോദരസ്നേഹം🏹 ആ വക സംശയങ്ങളെയെല്ലാം നിരാകരിച്ചു. 🏹ഭരതന്‍ അനുചരന്മാരോടു കൂടി ആശ്രമത്തിലെത്തി🏹 രാമന്‍റെ പാദങ്ങളില്‍ വീണു. നിലത്തു 🏹കിടന്നുറങ്ങുന്ന സീതാരാമന്മാരുടെ നിലയാലോചിച്ച്🏹 എല്ലാവരും പരിതപിച്ചു.🏹 രാമന്‍ ഭരതന്‍റെ വരവിനുളള കാരണം അന്വേഷിച്ചപ്പോഴാണ് 🏹ഭരതന്‍ അച്ഛന്‍റെ മരണ വര്‍ത്തമാനം അറിയിച്ചത്.🏹 ദുഃഖിതനായ രാമന്‍ പിതൃക്രിയകളെല്ലാം ചെയ്തു🏹. രാജ്യത്തേക്കു മടങ്ങി വന്ന് ഭരണമേറ്റെടുക്കുവാന്‍ ഭരതന്‍ വീണ്ടും🏹 വീണ്ടും അപേക്ഷിച്ചു എങ്കിലും അച്ഛന്‍റെ 🏹പ്രതിജ്ഞ നിറവേറ്റേണ്ടത് പുത്രധര്‍മ്മമാണെന്നു🏹 പറഞ്ഞ് രാമന്‍ സമ്മതിച്ചില്ല. തനിക്ക് 🏹അച്ഛന്‍ തന്നിട്ടുളള രാജ്യം മുഴുവൻ ജ്യേഷ്ഠന്‍റെ🏹 പാദങ്ങളില്‍ സമര്‍പ്പിക്കുന്നു എന്നും താനൊരിക്കലും 🏹രാജാവാകുകയില്ലെന്നും ഭരതന്‍ ഉറപ്പിച്ചു പറഞ്ഞു. എങ്കിലും രാമന്‍ സത്യത്തിൽ🏹 നിന്നും മാറുവാന്‍ സമ്മതിച്ചില്ല. ഒടുവിൽ ഭരതന്‍ രാമന്‍റെ മുന്നിൽ നിരാഹാര 🏹സത്യാഗ്രഹം ആരംഭിച്ചു. അപ്പോഴാണ് വസിഷ്ഠന്‍ ഇടപെട്ട് ഒരു പരിഹാരം ഉണ്ടാക്കിയത്. 'രാമന്‍റെ സിംഹാസനത്തില്‍ അദ്ദേഹത്തിന്‍റെ പാദുകങ്ങള്‍ 🏹പ്രതീകമായിരിക്കട്ടെ! രാമന്‍റെ പ്രതിനിധിയായി പതിനാലു 🏹കൊല്ലം ഭരതന്‍ രാജ്യം ഭരിക്കുക'. ഈ വസിഷ്ഠ വചനം എല്ലാവരും സമ്മതിച്ചു. അങ്ങനെ ഭരതന്‍ രാമനെ നമസ്കരിച്ചു മെതിയടികളെക്കൊണ്ട് രാജപ്രതിനിധി എന്ന നിലയിൽ മടങ്ങിപ്പോരുകയും ചെയ്തു.🏹 ഭാരതത്തിന്‍റെ മഹത്തായ ഒരു ആദര്‍ശമാണ് ത്യാഗം. 🏹അതിന്‍റെ ശക്തിയാണ് നാമിവിടെ കാണുന്നത്. ഭാരത ചക്രവര്‍ത്തിയുടെ 🏹കിരീടം ശിരസ്സിലണിയുവാനുളള സന്ദര്‍ഭം വന്നിട്ടും അത് അനായാസേന🏹 ത്യജിക്കുവാനുളള ത്യാഗമനോഭാവവും മനഃശക്തിയുമാണ് രാമന്‍റെ വിജയത്തിനു കാരണം. ഭരതന്‍റെ ഭ്രാതൃസ്നേഹവും അഭിനന്ദനീയമായിരിക്കുന്നു. കൈയിൽ🏹 കിട്ടുന്ന ഐശ്വര്യം ധര്‍മ്മാനുസൃതമല്ലെങ്കില്‍ അത്🏹 ഉപേക്ഷിക്കുക തന്നെ വേണം. ഇന്ന് അധികാരത്തിനും സ്ഥാനമാനങ്ങള്‍ക്കും വേണ്ടി കലഹിക്കുകയും അതിന്നു🏹 എന്ത് അധര്‍മ്മവും ചെയ്യാന്‍ മടിക്കാത്തവരുമായ ജനങ്ങള്‍ രാമഭരതന്മാരുടെ ഈ 🏹ത്യാഗശക്തിയും ധര്‍മ്മപരതയും കണ്ടു പഠിക്കേണ്ടതാണ്.
🏹തുടരും🏹 ⏸
▬▬▬▬▬▬
⚜ഏകശ്ലോകി രാമായണം⚜
പൂര്‍വ്വം രാമ തപോവനാദി ഗമനം, ഹത്വാമൃഗം കാഞ്ചനം, വൈദേഹീഹരണം, ജടായു മരണം, സുഗ്രീവ സംഭാഷണം, ബാലീനിഗ്രഹണം , സമുദ്രതരണം, ലങ്കാപുരീ മര്‍ദ്ദനം, കൃത്വാ രാവണകുംഭകര്‍ണ്ണനിധ, സമ്പൂണ്ണ രാമായണം
✨🏹✨🏹✨🏹✨🏹✨🏹✨
രാമ നാമത്തിൽ ധന്യമാകട്ടെ ഓരോ മനസും, ശ്രീ രാമ ജയം
✨🏹✨🏹✨🏹✨🏹✨🏹
No comments:
Post a Comment