Wednesday, June 2, 2021

ഭൂതത്താൻ സങ്കൽപ്പം

 ⚜ഭൂതത്താൻ സങ്കൽപ്പം⚜ 
🔥┈┉┅❀꧁Astro Live꧂❀┅┉┈🔥

 𝓐𝓼𝓽𝓻𝓸 𝓛𝓲𝓿𝓮 𝓗𝓲𝓰𝓱𝓵𝓲𝓰𝓱𝓽𝓼
▬▬▬▬▬▬🔱▬▬▬▬▬▬ 

★ ദ്രാവിഡ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ജനങ്ങളുടെ ഒരു പ്രധാന ആരാധന പാത്രമാണ് ഭൂതത്താൻ

★ പ്രാചീന ഭാരതീയരുടെ അധിദേവനായിരുന്ന ഭൂതത്താനെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. എങ്കിലും പഴയ ചില തറവാടികൾ ഭൂതത്താനെ ഇന്നും വച്ചാരാദിച്ചു വരുന്നു

★ രുദ്രനും പത്നിയായ സതിയ്ക്കും ജനിച്ചവനാണ് ഭൂതത്താനെന്നു പറയപ്പെടുന്നു. ചിലർ തങ്ങളുടെ തറവാട്ടിലെ കാരണവരുടെ ആത്മാവിനെ ഭൂതത്താനിൽ കുടിയിരുത്തി ആരാധിച്ചുപോരുന്നു 

തുടർന്ന് വായിക്കാം 
▬▬▬▬▬▬▬▬▬▬▶️

ദ്രാവിഡ ഗോത്ര വർഗ്ഗത്തിൽപ്പെട്ട ജനങ്ങളുടെ ഒരു പ്രധാന ആരാധന പാത്രമാണ് ഭൂതത്താൻ പ്രാചീന ഭാരതീയരുടെ അധിദേവനായിരുന്ന ഭൂതത്താനെ അപൂർവമായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. എങ്കിലും പഴയ ചില തറവാടികൾ ഭൂതത്താനെ ഇന്നും വച്ചാരാദിച്ചു വരുന്നു. ചില ഗ്രാമപ്രദേശങ്ങളിൽ ഉള്ളവർ ജനങ്ങൾക്ക് ആരാധന നടത്തുവാൻ ക്ഷേത്രങ്ങൾ പണിത് ആരാധിച്ചുവരുന്നു. ഭൂതത്താനെ ശിവന്റെ അവതാരമായിട്ടാണ് അത്തരക്കാർ പരിഗണിച്ചുപോരുന്നത്. ദക്ഷിണ തിരുവിതാംകൂറിലെ പ്രസിദ്ധിയാർജ്ജിച്ച ദേവാലയങ്ങളിലും ഭൂതത്താനെ പ്രതിഷ്ഠിച്ച് ആരാധന നടത്തിവരുന്നു.
ഭാരതീയരുടെ പുരാതന കാലത്തെ നിഗമനപ്രകാരം ധർമ്മ പ്രജ, കാശ്യപ്രിയ പ്രജ, ഈശ്വര പ്രജ, പുലഹ പ്രജ എന്നിങ്ങനെ നാലുതരം പ്രജകളുള്ളതായി കാണുന്നു. അതിൽ നാലാമത്തേതയ പുലഹ പ്രജ വിഭാഗത്തെ ഭൂതത്താൻ സ്വാമിയായി കണക്കാക്കി വരുന്നു

ബ്രഹ്മാവിൻറെ നിർദ്ദേശപ്രകാരം നീലലോഹിതൻ എന്ന രുദ്രനാണ് ഭൂതത്താനെ സൃഷ്ടിച്ചത്. രുദ്രനും പത്നിയായ സതിയ്ക്കും ജനിച്ചവനാണ് ഭൂതത്താനെന്നു പറയപ്പെടുന്നു. ചിലർ തങ്ങളുടെ തറവാട്ടിലെ കാരണവരുടെ ആത്മാവിനെ ഭൂതത്താനിൽ കുടിയിരുത്തി ആരാധിച്ചുപോരുന്നു. ഭൂതത്താന്മാർ അവരുടെ കുടുംബങ്ങളെ നന്മതിന്മകൾ നിന്നും കാത്തുരക്ഷിക്കുകയും രാത്രികാലങ്ങളിൽ യക്ഷി, പ്രേതാദി പീഡകൾക്ക് വിധേയരാകാതെ കിലുക്കാൻ താടിയും കിലുക്കിക്കൊണ്ട് മുറ്റങ്ങളിലൂടെ സദാ നടക്കുമെന്നും വിശ്വസിക്കുന്നു.

ശിവന്റെ കൈലാസത്തിലും ഭൂതത്താന്മാർ വസിച്ചു വരുന്നു. സദാശിവനെ സ്തുതിച്ചുകൊണ്ട് ലോകരക്ഷാർത്ഥം അവിടെ വസിച്ചുവരുന്ന ഇവർ ശിവഗണങ്ങൾ എന്ന് അറിയപ്പെടുന്നു. ഭൂതത്താന്മാരുടെ ലക്ഷണം ഒരു പ്രത്യേക തരത്തിലുള്ളതാണ് കൃശമായ അവയവം, തൂങ്ങിക്കിടക്കുന്ന ചുണ്ടുകൾ, നീളമുള്ള ചെവി, ചുമന്ന കണ്ണുകൾ, ഉഗ്രമായ ദ്രംഷ്ടകൾ, വളഞ്ഞു തടിച്ച പുരികക്കൊടി, കൈവിരലുകളിൽ നീണ്ട നഖങ്ങൾ, കപിലനിറം എന്നുവേണ്ട കണ്ടാൽ അതിഭീകരമായി തോന്നിക്കുന്ന വികൃതരൂപം.
ഇവർ തോരണമായി അണിഞ്ഞിരിക്കുന്നത് സർപ്പങ്ങളെയാണ്. ചിലർ നഗ്നരായി നടക്കുമ്പോൾ മറ്റുചിലർ ആനത്തോൽ പോലുള്ള പരുക്കൻവസ്ത്രം ധരിച്ചിരിക്കും. ഇവർ സംഗീതത്തെ വെറുക്കുന്നു. ശൂലം, വില്ല്, ഗദ, വാൾ, ആവനാഴി, മറവുശീല മുതലായവയാണ് ഇവരുടെ ആയുധം.

തിരുവിതാംകൂർ രാജവാഴ്ചക്കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെ കീഴിലും ഭൂതത്താന്മാരെ ആരാധിച്ചിരുന്നതിനുള്ള തെളിവുകൾ ഇന്നുമുണ്ട്. ഓരോ സ്ഥലത്തും ഭൂതത്താന്മാർ ഈശ്വരകാല ഭൂതത്താൻ. കാലകാലഭൂതത്താൽ. നിധികാത്ത ഭൂതത്താൻ എന്നിങ്ങനെ പല പേരുകളിലും അറിയപ്പെടുന്നു. പുരാണങ്ങളിൽ ശിവനെയാണ് ഭൂതത്താന്മാരുടെ നായകനായി കണക്കാക്കിപ്പോരുന്നത്.
ഒരിക്കൽ ശിവനും അന്ധകാസുരനുമായി യുദ്ധമുണ്ടായി അപ്പോൾ ഭൂതത്താന്മാർ ശിവപക്ഷം പിടിച്ചു നിന്നു യുദ്ധം ചെയ്യുകയും രക്ഷയില്ലാതായ അന്ധകാസുരൻ ശിവനെ അഭയം പ്രാപിച്ച കാരണത്താൽ ആ അസുരനെ ഭൂതഗണത്തിലൊരുവനായി സ്വീകരിക്കുകയും ചെയ്തു. അവനാണ് "ഭൃംഗി" എന്ന പേരിൽ അറിയപ്പെടുന്ന ഭൂതത്താൻ. ഭൂതത്താന്മാർ എല്ലായിപ്പോഴും നന്മയുടെ പക്ഷത്ത് നിലനിൽക്കുകയുള്ളൂ. അതുകൊണ്ടാണ് ഒരിക്കൽ അസുരന്മാരുടെ പക്ഷം പിടിച്ചു നിന്ന ഭൂതത്താന്മാർ ദേവന്മാരുടെ ആയിതീർന്നത്. ഭൂമിക്കടിയിലുള്ള സമ്പത്ത് മുഴുവൻ കാത്തുസൂക്ഷിക്കുന്ന ഈശ്വരന്മാരായിട്ടും ചിലർ ഭൂതത്താന്മാരെ ആരാധിച്ചുവരുന്നു.
🔱🔱🔥🅥🔥🅑🔥🅣🔥🔱🔱
═══════════════
🔥ⒶⓈⓉⓇⓄ🔥 ⓁⒾⓋⒺ🔥
അജ്ഞാന തിമിരാന്ധസ്യ
ജ്ഞാനാഞ്ജന ശലാകയാ
ചക്ഷുരുന്മീലിതം യേന
തസ്മൈ ശ്രീ ഗുരവേനമ:
❁══════💎══════❁
മാതാ,പിതാ,ഗുരു, ദൈവത്തെ  വന്ദിക്കുന്നതോടൊപ്പം തട്ടകത്തമ്മയുടെയും, ഉപാസന മൂർത്തിയുടെയും തൃപ്പാദങ്ങളിൽ പ്രണാമം അർപിക്കുന്നു 👣💐. പ്രിയമുള്ളവരേ ഇവിടെ അവതരിപ്പിക്കുന്ന സന്ദേശങ്ങൾ💯% ശരിയാക്കണം എന്നില്ല, അതിനാൽ ഗുരോപദേശം സ്വീകരിക്കുക
🔥ⒶⓈⓉⓇⓄ 🔥 ⓁⒾⓋⒺ 🔥
✿════❁═☬ॐ☬═❁════✿
മൺമറഞ്ഞ ഹൈന്ദവപരമായ ആചാര അനുഷ്ടാനങ്ങൾ പുതിയ തലമുറയ്ക്ക് പരിചപ്പെടുത്തി കൊണ്ട്  VBT യുടെ ആസ്ട്രോ ലൈവ് അദ്ധ്യാത്മികം
🎀✿═══❁★☬ॐ☬★❁═══✿🎀
                A͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚S͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚T͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ L͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚I͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚V͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚E͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚ G͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚R͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚O͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚U͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚P͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚͚
                   V            B            T
                  █║▌█║▌█║▌
                  അസ്‌ട്രോ ലൈവ് 
🎀✿═══❁★☬ॐ☬★❁═══✿🎀
    ✍അറിവിന്റെ അമൂല്യ ഗ്രന്ഥം✍
✿❁════❁★☬ॐ☬★❁════❁✿
┇ ┇ ┇ ┇​   🪔🪔🪔🪔🪔🪔🪔🪔​
┇ ┇ ┇ ✰🪔  
┇ ┇ ✰🪔       𝕍𝔹𝕋-𝔸𝕤𝕥𝕣𝕠 𝕃𝕚𝕧𝕖 
┇ ✰🪔  𝒮𝓉𝒶𝓇𝓉ℯ𝒹 ℴ𝓃: 2014 𝒸𝒽𝒾𝓃ℊ𝒶𝓂 1𝓈𝓉 
✰🪔

No comments:

Post a Comment